മേല്‍പറമ്പ്: പൂനയില്‍ നിന്നും കോഴിക്കോട്ടേക്ക് റഫ്രിജറേറ്ററുമായി പോകുന്ന കണ്ടെയ്‌നര്‍ ലോറിക്ക് തീപിടിച്ചു. വെള്ളിയാഴ്ച വൈകുന്നേരം 4.20മണിയോടെയാണ് സംഭവം. മേല്‍പ്പറമ്പ്- ദേളി റോഡില്‍ കുവത്തടി എന്ന സ്ഥലത്ത് വച്ചാണ് തീപിടുത്തമുണ്ടായത്. ഇലക്ട്രിക് ലൈനില്‍ ലോറിയുടെ മുകള്‍ഭാഗം തട്ടി വൈദ്യുതി പ്രവഹിച്ചാണ് തീ പിടിച്ചത്. കണ്ടെയ്‌നറിനകത്തുണ്ടായിരുന്ന റഫ്രിജറേറ്ററുകള്‍ക്ക് തീപിടിച്ചു. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ കാസര്‍കോട് അഗ്‌നി രക്ഷാ സേനയെ വിവരമറിയിച്ചതിനെ തുടര്‍ന്ന് കാസര്‍കോട് ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ കെ ഹര്‍ഷയുടെയും സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ സണ്ണി ഇമ്മാനുവലിന്റെയും നേതൃത്വത്തിലുള്ള രണ്ടു യൂണിറ്റ് സേന എത്തി കെഎസ്ഇബി അധികൃതര്‍ വൈദ്യുത ബന്ധം വിച്ഛേദിച്ച ശേഷം പൂട്ട് പൊളിച്ച് കണ്ടെനറിനകത്തെ തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. ഏകദേശം 10 റഫ്രിജറേറ്ററുകള്‍ ഭാഗികമായി കത്തിയെിരുന്നു. സേനാംഗങ്ങളായ കെ.ആര്‍ അജേഷ്, ഷൈജു, ടി അമല്‍രാജ്, അഖില്‍ അശോകന്‍, ജെ.എ അഭസെന്‍, സാദിഖ്, വൈശാഖ്, ഹോം ഗാര്‍ഡുമാരായ ടിവി പ്രവീണ്‍, സുമേഷ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.
വൈദ്യുതി ലൈനില്‍ തട്ടി കണ്ടെയ്‌നര്‍ ലോറിക്ക് തീപിടിച്ചു
22:49:00
0

Tags

Post a Comment
0 Comments