Type Here to Get Search Results !

Bottom Ad

നിലമ്പൂരില്‍ നിലയുറപ്പിച്ച് ആര്യാടന്‍


നിലമ്പൂര്‍: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വിജയമുറപ്പിച്ച് യു.ഡി.എഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത്. വോട്ടെണ്ണല്‍ 16-ാം റൗണ്ടിലേക്ക് എത്തിയപ്പോള്‍ ഷൗക്കത്തിന്റെ ലീഡ് 10,000 കടന്ന് മുന്നേറുകയാണ്. 11,403 ആണ് ഇപ്പോള്‍ ഷൗക്കത്തിന്റെ ലീഡ്. സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച മുന്‍ എംഎല്‍എ പി.വി അന്‍വര്‍ പതിനായിരത്തില്‍ കൂടുതല്‍ വോട്ട് നേടി. പത്താം റൗണ്ട് പൂര്‍ത്തിയാകുന്ന സമയത്താണ് അന്‍വര്‍ വ്യക്തമായ രാഷ്ട്രീയമേല്‍ക്കൈ നേടിയത്. വഴിക്കടവിലടക്കം മേധാവിത്തം കാണിക്കാനും അന്‍വറിന് സാധിച്ചു. യുഡിഎഫില്‍ നിന്ന് ക്രോസ് വോട്ടിംഗ് ഉണ്ടായിട്ടുണ്ടെന്നും സ്വരാജ് തോറ്റ് അമ്പി കിടക്കുകയായിരുന്നെന്ന് ക്രോസ് വോട്ടാണ് നിലമെച്ചപ്പെടുത്തിയതെന്നും അന്‍വര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad