കാസര്‍കോട്: ട്രെയിന്‍ കടന്നുപോയിട്ടും തൃക്കരിപ്പൂര്‍ ബീരിച്ചേരി റെയില്‍വേ ഗേറ്റ് തുറക്കാത്തത് യാത്രക്കാരെ ദുരിതത്തിലാക്കി. ബുധനാഴ്ച രാത്രിയാണ് സംഭവം. മംഗളൂരുവില്‍ നിന്ന് കാച്ചിഗുഡെയിലേക്ക് പോകുകയായിരുന്ന എക്‌സ്പ്രസ് ട്രെയിനിന് വേണ്ടി രാത്രി 9.35 ഓടെയാണ് ബീരിച്ചേരി റെയില്‍വേ ഗേറ്റ് അടച്ചത്. എന്നാല്‍ ട്രെയിന്‍ കടന്നുപോയിട്ടും അരമണിക്കൂറിലധികം സമയം കഴിഞ്ഞിട്ടും ഗേറ്റ് തുറന്നില്ല. ഗേറ്റ് തുറക്കാത്തതിനാല്‍ എതിര്‍ദിശയില്‍ നിന്ന് ട്രെയിന്‍ വരുന്നുണ്ടാകുമെന്ന് കരുതി വാഹനങ്ങള്‍ ക്ഷമയോടെ കാത്തിരുന്നു. എന്നാല്‍ അരമണിക്കൂറിലധികം കഴിഞ്ഞിട്ടും ഗേറ്റ് തുറക്കാത്തതിനെ തുടര്‍ന്ന് യാത്രക്കാര്‍ ഗേറ്റ് കാബിനില്‍ നോക്കിയപ്പോഴാണ് ഗേറ്റ്മാന്‍ ഉറങ്ങുന്നത് ശ്രദ്ധേയില്‍പ്പെട്ടത്. യാത്രക്കാര്‍ വിളിച്ചുണര്‍ത്തിയാണ് ഗേറ്റ്മാനെ കൊണ്ട് ഗേറ്റ് തുറപ്പിച്ചത്.
ഗേറ്റ് മാന്‍ ഉറങ്ങിപ്പോയി; ട്രെയിന്‍ പോയിട്ടും തുറക്കാതെ റെയില്‍വേ ഗേറ്റ്
11:14:00
0
കാസര്‍കോട്: ട്രെയിന്‍ കടന്നുപോയിട്ടും തൃക്കരിപ്പൂര്‍ ബീരിച്ചേരി റെയില്‍വേ ഗേറ്റ് തുറക്കാത്തത് യാത്രക്കാരെ ദുരിതത്തിലാക്കി. ബുധനാഴ്ച രാത്രിയാണ് സംഭവം. മംഗളൂരുവില്‍ നിന്ന് കാച്ചിഗുഡെയിലേക്ക് പോകുകയായിരുന്ന എക്‌സ്പ്രസ് ട്രെയിനിന് വേണ്ടി രാത്രി 9.35 ഓടെയാണ് ബീരിച്ചേരി റെയില്‍വേ ഗേറ്റ് അടച്ചത്. എന്നാല്‍ ട്രെയിന്‍ കടന്നുപോയിട്ടും അരമണിക്കൂറിലധികം സമയം കഴിഞ്ഞിട്ടും ഗേറ്റ് തുറന്നില്ല. ഗേറ്റ് തുറക്കാത്തതിനാല്‍ എതിര്‍ദിശയില്‍ നിന്ന് ട്രെയിന്‍ വരുന്നുണ്ടാകുമെന്ന് കരുതി വാഹനങ്ങള്‍ ക്ഷമയോടെ കാത്തിരുന്നു. എന്നാല്‍ അരമണിക്കൂറിലധികം കഴിഞ്ഞിട്ടും ഗേറ്റ് തുറക്കാത്തതിനെ തുടര്‍ന്ന് യാത്രക്കാര്‍ ഗേറ്റ് കാബിനില്‍ നോക്കിയപ്പോഴാണ് ഗേറ്റ്മാന്‍ ഉറങ്ങുന്നത് ശ്രദ്ധേയില്‍പ്പെട്ടത്. യാത്രക്കാര്‍ വിളിച്ചുണര്‍ത്തിയാണ് ഗേറ്റ്മാനെ കൊണ്ട് ഗേറ്റ് തുറപ്പിച്ചത്.
Tags
Post a Comment
0 Comments