കാസർകോട്: റോഡിൽ വീണു കിടന്ന മാങ്ങ കഴിക്കുന്നതിനിടയിൽ അണ്ടി തൊണ്ടയിൽ കുരുങ്ങി കാസർകോട് നഗരത്തിലെ ടൈലർ മരിച്ചു. മൊഗ്രാൽ പുത്തൂർ പഞ്ചായത്തിലെ ശാസ്താ നഗർ സ്വദേശി ചിന്മയ നിലയം രാഘവൻ (76) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ വീട്ടിൽനിന്ന് നഗരത്തിലെ ടൈലറിംഗ് ഷോപ്പിലേക്ക് ജോലിക്ക് വരികയായിരുന്നു രാഘവൻ. ഇതിനിടയിൽ റോഡിൽ വീണു കിടന്ന മാങ്ങ കാണുകയും അതെടുത്ത് കഴിക്കുന്നതിനിടയിൽ അണ്ടി തൊണ്ടയിൽ കുരുങ്ങുകയായിരുന്നു. റോഡരികിൽ അവശനിലയിൽ വീണു കിടക്കുന്നത് കണ്ട് പരിസരവാസികൾ രാഘവനെ ഉടനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംഭവത്തിൽ കാസർകോട് ടൗൺ പൊലീസ് സ്വാഭാവിക മരണത്തിന് കേസെടുത്തു. ഭാര്യ: നിർമല. മക്കൾ: ഗണേഷ്, അവിനാശ്, അനിത, സരിത. മരുമക്കൾ: സൗമ്യ, മനോജ്, അജിത്ത്. സഹോദരങ്ങൾ: പ്രേമ, സീമന്തി.
റോഡിൽ വീണു കിടന്ന മാങ്ങ കഴിക്കുന്നതിനിടയിൽ അണ്ടി തൊണ്ടയിൽ കുടുങ്ങി നഗരത്തിലെ ടൈലർക്ക് ദാരുണാന്ത്യം
19:00:00
0
കാസർകോട്: റോഡിൽ വീണു കിടന്ന മാങ്ങ കഴിക്കുന്നതിനിടയിൽ അണ്ടി തൊണ്ടയിൽ കുരുങ്ങി കാസർകോട് നഗരത്തിലെ ടൈലർ മരിച്ചു. മൊഗ്രാൽ പുത്തൂർ പഞ്ചായത്തിലെ ശാസ്താ നഗർ സ്വദേശി ചിന്മയ നിലയം രാഘവൻ (76) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ വീട്ടിൽനിന്ന് നഗരത്തിലെ ടൈലറിംഗ് ഷോപ്പിലേക്ക് ജോലിക്ക് വരികയായിരുന്നു രാഘവൻ. ഇതിനിടയിൽ റോഡിൽ വീണു കിടന്ന മാങ്ങ കാണുകയും അതെടുത്ത് കഴിക്കുന്നതിനിടയിൽ അണ്ടി തൊണ്ടയിൽ കുരുങ്ങുകയായിരുന്നു. റോഡരികിൽ അവശനിലയിൽ വീണു കിടക്കുന്നത് കണ്ട് പരിസരവാസികൾ രാഘവനെ ഉടനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംഭവത്തിൽ കാസർകോട് ടൗൺ പൊലീസ് സ്വാഭാവിക മരണത്തിന് കേസെടുത്തു. ഭാര്യ: നിർമല. മക്കൾ: ഗണേഷ്, അവിനാശ്, അനിത, സരിത. മരുമക്കൾ: സൗമ്യ, മനോജ്, അജിത്ത്. സഹോദരങ്ങൾ: പ്രേമ, സീമന്തി.
Tags
Post a Comment
0 Comments