Type Here to Get Search Results !

Bottom Ad

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 167 വര്‍ഷം തടവ്


കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ഗൗരവതരമായ ലൈംഗീക പീഡനത്തിന് വിധേയമാക്കിയ കേസിലെ പ്രതിക്ക് 167 വര്‍ഷം കഠിനതടവും 5,50,000 രൂപ പിഴയും. പിഴയടച്ചില്ലെങ്കില്‍ 22 മാസം അധിക കഠിന തടവും. പാണലം ഉക്കം പെട്ടി ഉസ്മാനെ (63)യാണ് 376(3) ഐപിസി വകുപ്പ് പ്രകാരം 40 വര്‍ഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയും പിഴയടച്ചില്ലെങ്കില്‍ 4 മാസം അധിക കഠിന തടവിനും പോക്‌സോ വകുപ്പ് പ്രകാരം 40 വര്‍ഷം കഠിന തടവിനും കാസര്‍കോട് ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി ജഡ്ജ് രാമു രമേഷ് ചന്ദ്രഭാനു ശിക്ഷിച്ചത്.

ഒരു ലക്ഷം രൂപ പിഴയും പിഴയടച്ചില്ലെങ്കില്‍ 4 മാസം അധിക കഠിന തടവിനും പോക്‌സോ വകുപ്പ് പ്രകാരം 40 വര്‍ഷം കഠിന തടവിനും 1ലക്ഷം രൂപ പിഴയും പിഴയടച്ചില്ലെങ്കില്‍ 4 മാസം അധിക കഠിന തടവിനും പോക്‌സോ വകുപ്പ് പ്രകാരം 20 വര്‍ഷം കഠിനതടവിനും ഒരുലക്ഷം രൂപ പിഴയും പിഴയടച്ചി ല്ലെങ്കില്‍ 4 മാസം അധിക കഠിന തടവിനും 363ഐപിസി വകുപ്പ് പ്രകാരം 7 വര്‍ഷം കഠിന തടവിനും 50,000 രൂപ പിഴയും പിഴയടച്ചില്ലെങ്കില്‍ 2 മാസം അധിക കഠിന തടവിനും 366 ഐപിസി വകുപ്പ് പ്രകാരം 10 വര്‍ഷം കഠിന തടവിനും 50,000 രൂപ പിഴയും പിഴയടച്ചില്ലെങ്കില്‍ 2 മാസം അധിക കഠിന തടവിനും 370(4) ഐപിസി വകുപ്പ് പ്രകാരം 10 വര്‍ഷം കഠിന തടവിനും 50,000 രൂപ പിഴയും പിഴയടച്ചില്ലെങ്കില്‍ 2 മാസം അധിക കഠിന തടവിനും വിധിച്ചു.

2021 ജൂണ്‍ 25നും അതിന് മുമ്പുള്ള പല ദിവസങ്ങളിലും 14 വയസ് പ്രായമുള്ള മാനസിക ക്ഷമത കുറവുള്ള കുട്ടിയെ പഴം പൊരിയും ചായയും വാങ്ങി തരാമെന്ന് പറഞ്ഞ് വശീകരിച്ച് പ്രതി ഓട്ടോ റിക്ഷയില്‍ കയറ്റി ചെങ്കള ബേവിഞ്ച എന്ന സ്ഥലത്ത് കാട്ടില്‍ വച്ച് ലൈംഗീക പീഡനത്തിന് വിധേയമാക്കുകയായിരുന്നു. കാസര്‍കോട് വനിതാ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ കുട്ടിയുടെ മൊഴി രേഖപെടുത്തി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതും കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചതും അന്നത്തെ വനിതാ സ്റ്റേഷന്‍ ഇന്‍സ്പെക്ടറായിരുന്ന സി ഭാനുമതിയാണ്. പ്രോസീക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രൊസിക്യൂട്ടര്‍ എകെ പ്രിയ ഹാജരായി.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad