മംഗളൂരു: തീവ്ര ഹിന്ദുത്വ പ്രവര്‍ത്തകനും ഗുണ്ടാ നേതാവുമായ സുഹാസ് ഷെട്ടി വധക്കേസില്‍ മംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് പോലീസ് മൂന്നുപേരെ കൂടി അറസ്റ്റ് ചെയ്തു. അസറുദ്ദീന്‍ എന്ന അസര്‍ എന്ന അജ്ജു (29), അബ്ദുള്‍ ഖാദര്‍ എന്ന നൗഫല്‍ (24), ചോട്ടെ നൗഷാദ് എന്ന വാമഞ്ചൂര്‍ നൗഷാദ് (39) എന്നിവരാണ് പിടിയിലായത്. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 11ആയി ഉയര്‍ന്നു. പണമ്പൂര്‍, സൂറത്ത്കല്‍, മുല്‍ക്കി പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത മൂന്ന് മോഷണ കേസുകളില്‍ അസറുദ്ദീനെതിരെ നേരത്തെ കേസുകളുണ്ട്. സുഹാസ് ഷെട്ടിയുടെ നീക്കങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ മറ്റ് പ്രതികള്‍ക്ക് നല്‍കുകയും കൊലപാതകത്തിന് സഹായം നല്‍കുകയും ചെയ്തു എന്നതാണ് ഇയാള്‍ക്കെതിരെയുള്ള കുറ്റം.
സുഹാസ് ഷെട്ടി കൊലക്കേസ്: അന്വേഷണം പുരോഗമിക്കുന്നു; 3പേര്‍ പിടിയില്‍
12:30:00
0
മംഗളൂരു: തീവ്ര ഹിന്ദുത്വ പ്രവര്‍ത്തകനും ഗുണ്ടാ നേതാവുമായ സുഹാസ് ഷെട്ടി വധക്കേസില്‍ മംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് പോലീസ് മൂന്നുപേരെ കൂടി അറസ്റ്റ് ചെയ്തു. അസറുദ്ദീന്‍ എന്ന അസര്‍ എന്ന അജ്ജു (29), അബ്ദുള്‍ ഖാദര്‍ എന്ന നൗഫല്‍ (24), ചോട്ടെ നൗഷാദ് എന്ന വാമഞ്ചൂര്‍ നൗഷാദ് (39) എന്നിവരാണ് പിടിയിലായത്. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 11ആയി ഉയര്‍ന്നു. പണമ്പൂര്‍, സൂറത്ത്കല്‍, മുല്‍ക്കി പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത മൂന്ന് മോഷണ കേസുകളില്‍ അസറുദ്ദീനെതിരെ നേരത്തെ കേസുകളുണ്ട്. സുഹാസ് ഷെട്ടിയുടെ നീക്കങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ മറ്റ് പ്രതികള്‍ക്ക് നല്‍കുകയും കൊലപാതകത്തിന് സഹായം നല്‍കുകയും ചെയ്തു എന്നതാണ് ഇയാള്‍ക്കെതിരെയുള്ള കുറ്റം.
Tags
Post a Comment
0 Comments