Type Here to Get Search Results !

Bottom Ad

കുമ്പള ദേശീയപാതയില്‍ ടോള്‍ പ്ലാസ നിര്‍മാണം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞു


കാസര്‍കോട്: ദേശീയപാതയില്‍ കുമ്പള പാലത്തിനു സമീപം ടോള്‍ പ്ലാസ നിര്‍മാണ പ്രവൃത്തി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞു. ജില്ലാ പ്രസിഡന്‍്‌റ് അസീസ് കളത്തൂര്‍, എംപി ഖാലിദ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകര്‍ വെള്ളിയാഴ്ച രാത്രി 9 മണിയോടെ എത്തിയാണ് പ്രവൃത്തി തടഞ്ഞത്. ടോള്‍ പ്ലാസകള്‍ തമ്മില്‍ 60 കിലോമീറ്റര്‍ ദൂരപരിധി വേണമെന്ന നിബന്ധനകള്‍ മറികടന്നാണ് കുമ്പളയില്‍ നിര്‍മാണം നടക്കുന്നതെന്ന് പ്രവര്‍ത്തകര്‍ ആരോപിച്ചു. ഒരു കാരണവശാലും കുമ്പളയില്‍ ടോള്‍ പ്ലാസ നിര്‍മിക്കാന്‍ അനുവദിക്കില്ലെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. വിവരത്തെ തുടര്‍ന്ന് കുമ്പള ഇന്‍സ്‌പെക്ടര്‍ കെ.പി വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്ത് എത്തി. ലീഗ് പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തി. ശനിയാഴ്ച മഞ്ചേശ്വരം എംഎല്‍എ എകെഎം അഷറഫുമായി ദേശീയപാത നിര്‍മാണ കമ്പനിയായ ഊരളുങ്കല്‍ സൊസൈറ്റിയുമായി ചര്‍ച്ച നടത്താമെന്ന ഉറപ്പിന്മേലാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞത. അതുവരെ നിര്‍മാണ പ്രവൃത്തി നടത്തരുതെന്ന് കമ്പനിയോട് പൊലീസ് നിര്‍ദ്ദേശിച്ചു.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad