കാസര്‍കോട്: ചെമ്മനാട് ജമാഅത്ത് പരിധിയില്‍ ജീവകാരുണ്യ ആതുരസേവന രംഗത്ത് വലിയ പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്ന ലക്ഷ്യത്തോടെ 2013 മുതല്‍ ചെമ്മനാട് സി.എച്ച് സെന്റര്‍ പ്രവര്‍ത്തിച്ചുവരികയാണ്. കഴിഞ്ഞ 12 വര്‍ഷക്കാലമായി സൗജന്യ മരുന്നു വിതരണം, അടിയന്തര ചികിത്സാ സഹായം, കിടപ്പുരോഗി പരിചരണം, ഉപകരണ സഹായങ്ങള്‍, മെഡിക്കല്‍ ക്യാമ്പുകള്‍, മയ്യത്ത് പരിപാലനം, സേവന സഹായങ്ങള്‍ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു. ചെമ്മനാട് സി.എച്ച് സെന്ററിന്റെ നേതൃത്വത്തില്‍ പാലിച്ചിയടുക്കത്ത് ബൈത്തുറഹ്മ കോമ്പൗണ്ടില്‍ നിര്‍മിക്കുന്ന ബൈത്തുറഹ്മകളുടെ ആദ്യഘട്ട കൈമാറ്റം ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം 2:30ന് മുസ്്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും.
പന്ത്രണ്ടു വീടുകള്‍ ഉള്‍പ്പെടുന്ന ബൈത്തുറഹ്മ ഭവന നിര്‍മാണ പദ്ധതിയുടെ ആദ്യഘട്ടത്തില്‍ പൂര്‍ത്തിയായ രണ്ടു വീടുകളുടെ കൈമാറ്റമാണ് നടക്കുക. ചടങ്ങില്‍ രണ്ടാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും തങ്ങള്‍ നിര്‍വഹിക്കും. ചെമ്മനാട് സി.എച്ച് സെന്റര്‍ പ്രസിഡന്റ്് സിറ്റി അഹമ്മദലി അധ്യക്ഷത വഹിക്കും. ജനറല്‍ സെക്രട്ടറി പി.എം അബ്ദുല്ല സ്വാഗതം പറയും. മുസ്്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി, ജനറല്‍ സെക്രട്ടറി എ. അബ്ദുറഹ്മാന്‍, ട്രഷറര്‍ പി.എം മുനീര്‍ ഹാജി, കാസര്‍കോട് സി.എച്ച് സെന്റര്‍ പ്രസിഡന്റ്് അബ്ദുല്‍ ലത്തീഫ് ഉപ്പളഗേറ്റ്, എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ, എ.കെ.എം അഷ്‌റഫ് എം.എല്‍.എ, റിട്ട. ഡി.വൈ.എസ്.പി സി.എ അബ്ദുല്‍ റഹിം തുടങ്ങി മുസ്്‌ലിം ലീഗിന്റെയും അനുബന്ധ പോഷക സംഘടനകളുടെയും സംസ്ഥാന ജില്ലാ മണ്ഡലം പഞ്ചായത്ത് നേതാക്കളും ഡി.സി.സി പ്രസിഡന്റ്് അഡ്വ. ഫൈസല്‍ ഉള്‍പ്പെടെയുള്ള യു.ഡി.എഫ് നേതാക്കളും പങ്കെടുക്കും.
പത്രസമേളനത്തില്‍ സി.എച്ച് സെന്റര്‍ ചെമ്മനാട് പ്രസിഡന്റ് സി.ടി അഹമ്മദലി, ജനറല്‍ സെക്രട്ടറി പി.എം അബ്ദുല്ല, വൈസ് പ്രസിഡന്റുമാരായ സി.എം മുഹമ്മദ് മുസ്തഫ, എ.എ താജുദ്ധീന്‍, എം.എ സിദ്ധീഖ്, സെക്രട്ടറിമാരായ സി.എച്ച് മഹമ്മദ് സാജു, നൗഷാദ് ആലിച്ചേരി, കെ. മുഹമ്മദ് കുഞ്ഞി കെ, റസാഖ് ഹൈറേജ്.
Post a Comment
0 Comments