കാഞ്ഞങ്ങാട്: മുസ്്‌ലിം ലീഗ് മണ്ഡലം പ്രസിഡന്റ് ബഷീര്‍ വെള്ളിക്കോത്തിനെതിരെ പൊലീസ് നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് അജാനൂര്‍ പഞ്ചായത്ത് മുസ്്‌ലിം ലീഗ് പ്രസിഡന്റ് മുബാറക്ക് ഹസൈനാര്‍ ഹാജിയും ജനറല്‍ സെക്രട്ടറി ബഷീര്‍ ചിത്താരിയും ട്രഷറര്‍ കെ.എം മുഹമ്മദ് കുഞ്ഞിയും പറഞ്ഞു. ആരെയോ സന്തോഷിപ്പിക്കാനുള്ള ഹീന നടപടിയായി മാത്രമേ ഇതിനെ കാണാന്‍ കഴിയുകയുള്ളൂ എന്നും തികച്ചും നിര്‍ദോഷകരമായ ഒരു പ്രതികരണത്തില്‍ അദ്ദേഹത്തിനെതിരെ കേസ് തികച്ചും വിവേചനപരമാണ് എന്നു പറയാതിരിക്കാന്‍ കഴിയില്ല. സംഘ പരിവാര്‍ ശക്തികള്‍ നിരന്തരം വിഷലിപ്തമായ നിരവധി പ്രസ്താവനകള്‍ നടത്തിയാലും കണ്ടില്ലെന്നു നടിക്കുന്ന പൊലീസിന്റെ നടപടി അത്ഭുതപ്പെടുത്തുന്നതാണ്.
ഒരു സമുദായ നേതാവ് മലപ്പുറത്തെ കുറിച്ച് വളരെ വിദ്വേഷം കലര്‍ന്ന ജല്‍പ്പനങ്ങള്‍ നടത്തിയിട്ടും ആ നേതാവിനെ പ്രകീര്‍ത്തിച്ചു നല്ല സര്‍ട്ടിഫിക്കറ്റ് കൊടുത്ത പിണറായിയെ നമ്മള്‍ കണ്ടതാണ്. അതുപോലെ എല്ലാ മുസ്ലിംകളെയും കൊന്നു കളയണമെന്ന് ഫേസ്ബുക്കില്‍ കമന്റ് ഇട്ട വിഷം ചീറ്റിയ സ്ത്രീക്കെതിരെയും നമ്മുടെ പൊലീസ് കണ്ടില്ലെന്നു നടിക്കുന്ന കാഴ്ചയാണ് നമുക്ക് കാണാന്‍ കഴിഞ്ഞത്. വിവേചനപൂര്‍വമായ ഇത്തരം നടപടികള്‍ സമൂഹത്തിനു തെറ്റായ സന്ദേശമാണ് നല്‍കുക എന്നത് എല്ലാവരും ഓര്‍ക്കുന്നത് നല്ലതായിരിക്കും. ഒരു നേതാവിനെതിരെ കേസ് എടുക്കുമ്പോള്‍ പൊലീസ് അദ്ദേഹം നടത്തിയ പ്രതികരണം ഒന്നു വായിച്ചു നോക്കാന്‍ പോലും തുനിഞ്ഞില്ലെന്ന് വേണം കരുതാന്‍.
ഏതോ കാരണത്താല്‍ വിരോധം തോന്നുന്ന ഒരാള്‍ മറ്റൊരു വ്യക്തിക്കെതിരെ ആരോപണം ഉന്നയിക്കുമ്പോള്‍ പൊലീസ് കൃത്യമായും വ്യക്തമായും അതില്‍ കഴമ്പുണ്ടോ എന്ന് ഉറപ്പു വരുത്തേണ്ടത് പൊലീസിന്റെ കടമയാണ്. ആരെയോ തൃപ്തിപ്പെടുത്താന്‍ മാത്രം ഒരാള്‍ക്കെതിരെ കേസ് നടപടി ഉണ്ടാക്കുന്നത് അനീതിയും വിവേചനമാണെന്ന് ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു. കാരണമില്ലാതെ മണ്ഡലം മുസ്്‌ലിം ലീഗ് പ്രസിഡന്റ് ബഷീര്‍ വെള്ളിക്കോത്തിനെതിരെ പൊലിസ് നടപടി പ്രതിഷേധാര്‍ഹമാണെന്ന് മുസ്്‌ലിം ലീഗ് ദേശീയ കൗണ്‍സില്‍ അംഗം എ. ഹമീദ് ഹാജി അഭിപ്രായപ്പെട്ടു.
Post a Comment
0 Comments