Type Here to Get Search Results !

Bottom Ad

എ.ടി.എം കൊള്ളയടിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതി പിടിയില്‍


കാസര്‍കോട്: നഗരത്തിലെ എ.ടി.എം കൊള്ളയടിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍. എംജി റോഡില്‍ പ്രവര്‍ത്തിക്കുന്ന ബാങ്ക് ഓഫ് ഇന്ത്യയുടെ എ.ടി.എം തകര്‍ക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയായ ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സഫ്‌വാന്‍ (19) ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച പുലര്‍ച്ചെ 1.15 മണിയോടെയാണ് സംഭവം. പണംവരുന്ന ഭാഗത്തെ ഡോര്‍ തകര്‍ത്താണ് പണം കൊള്ളയടാന്‍ ശ്രമിച്ചത്.ശ്രമം പരാജയപ്പെട്ടതോടെ യുവാവ് രക്ഷപ്പെടുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ ബാങ്ക് തുറക്കാനെത്തിയ ജീവനക്കാരാണ് എ.ടി.എം കൊള്ളയടിക്കാന്‍ ശ്രമിച്ച സംഭവം അറിയുന്നത്. ബാങ്കിന്റെ അസിസ്റ്റന്റ് മാനേജര്‍ എ.കെ മിഥില നല്‍കിയ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയതോടെയാണ് യുവാവ് അറസ്റ്റിലായത്.

കാസര്‍കോട് പഴയ ബസ് സ്റ്റാന്റ് പരിസരത്തെ വ്യാപാര സ്ഥാപനത്തിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്ക് കവര്‍ന്നതും എ.ടി.എം കൊള്ളയടിക്കാന്‍ ശ്രമിച്ച യുവാവ് തന്നെയാണെന്ന് പൊലീസ് പറഞ്ഞു. ആലംപാടി, ദാറുല്‍ നജാത്തിലെ നൗഷാദിന്റെ ബൈക്കാണ് കവര്‍ന്നത്. ഈ സംഭവത്തിലും പൊലീസ് കേസെടുത്തിട്ടുണ്ട്. ചൊവ്വാഴ്ച വൈകുന്നേരം ആറര മണിയോടെയാണ് ബൈക്ക് മോഷണം നടന്നത്. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കവര്‍ന്ന ബൈക്കും പിടിയിലാണ്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad