Type Here to Get Search Results !

Bottom Ad

17.23 ഗ്രാം ലഹരി വസ്തുക്കളുമായി യുവാവ് അറസ്റ്റിൽ


ഉദുമ: വീട്ടിൽ സൂക്ഷിച്ച 17.23 ഗ്രാം മെത്താഫിറ്റമിനുമായി യുവാവ് അറസ്റ്റിൽ. ഉദുമ പടിഞ്ഞാർ ബേവൂരിലെ പിഎം മൻസിലിൽ മുഹമ്മദ് റാസിഖ് (29) ആണ് പിടിയിലായത്. ഓപ്പറേഷൻ ക്ളീൻ സ്ലേറ്റിന്റെ ഭാഗമായി കാസർ കോട് അസി. എക്സൈസ് കമ്മീഷണർ ജനാർദ്ദനന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കാസർകോട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെഎസ് പ്രശോഭും പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇയാളിൽ നിന്ന് 17.23 ഗ്രാം മെത്താഫിറ്റമിൻ കണ്ടെത്തിയത്.

കേസ് രേഖകളും തൊണ്ടി മുതലു കളും പ്രതിയെ യും ഓഫീസിൽ ഹാജരാക്കിയ മുറയ്ക്ക് എൻഡിപിഎസ് ക്രൈംനമ്പർ 19/25 ആയി കേസ് രജിസ്റ്റർ ചെയ്തു. സംഘത്തിൽ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്)മാരായ സികെവി സുരേഷ് , വി പ്രമോദ് കുമാർ,ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർമാരായ കെ നൗഷാദ്, കെആർ പ്രജിത്ത്,സിവിൽ എക്സൈസ് ഓഫീസർമാരായ ടിവിഅതുൽ, സോനു സെബാ സ്റ്റ്യൻ, പിരാജേഷ്, വിവി ഷിജിത്ത്, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ വി റീന, വി വി അശ്വതി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സജിഷ് എന്നിവർ ഉണ്ടായിരുന്നു
Tags

Post a Comment

0 Comments

Top Post Ad

Below Post Ad