Type Here to Get Search Results !

Bottom Ad

അബ്ദുല്‍ ഗഫൂര്‍ ഹാജിയുടെ മരണം: ഒന്നാം പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി


കാസര്‍കോട്: പ്രവാസി വ്യവസായി പൂച്ചക്കാട്ടെ അബ്ദുല്‍ ഗഫൂര്‍ ഹാജി ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ഒന്നാം പ്രതി സമര്‍പ്പിച്ച ജാമ്യാപേക്ഷ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. ടി എം ഉവൈസ് എന്ന ഉബൈസിന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്. അതേസമയം കേസിലെ രണ്ടാം പ്രതിയും ഒന്നാം പ്രതിയുടെ ഭാര്യയുമായ മന്ത്രവാദിനി കെ എച്ച് ശമീമ (32), കൂട്ടാളി മൂന്നാം പ്രതി പി എം അസ് നീഫ (36) എന്നിവര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു.

കേസിലെ നാലാം പ്രതി ആഇശ (40)യ്ക്ക് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. ഏഴാം പ്രതി സൈഫുദീന്‍ ബാദുശ (37) യുടെ ജാമ്യാപേക്ഷ നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. കേസിലെ രണ്ട് പ്രതികള്‍ ഗള്‍ഫിലാണ്. ഇവര്‍ക്കായി റെഡ്കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. 2023 ഏപ്രില്‍ 14 ന് പുലര്‍ച്ചെയാണ് ഗഫൂര്‍ ഹാജിയെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാസര്‍കോട് ഡി സി ആര്‍ ബി - ഡി വൈ എസ് പി, കെ ജെ ജോണ്‍സണാണ് കേസ് അന്വേഷിച്ച് കൊലപാതകക്കുറ്റം ചുമത്തി പ്രതികളെ അറസ്റ്റ് ചെയ്തത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad