ചട്ടഞ്ചാല്‍: കെ.എസ്.ടി.പി റോഡിലെ കുഴികളില്‍ നിരന്തരമായി വാഹനങ്ങള്‍ വീണ് മനുഷ്യജീവനുകള്‍ നഷ്ടപ്പെടുമ്പോഴും അധികാരികളും ഉദുമ എം.എല്‍.എയും കണ്ണുതുറക്കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് മുസ്്‌ലിം യൂത്ത് ലീഗ് ഉദുമ നിയോജക മണ്ഡലം നേതൃയോഗം ആരോപിച്ചു. ഈവിഷയം യൂത്ത് ലീഗ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടും അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ്.
ഏറ്റവും അവസാനമായി ഒരവങ്കരയിലെ ഹനീഫ എന്ന യുവാവും കുഴിയില്‍ വീണ് അപകടത്തില്‍പ്പെട്ട് മരണപ്പെടുന്ന സ്ഥിതിയുണ്ടായി. മണ്ഡലത്തിന്റെ ജനപ്രതിനിധിയായ ഉദുമ എം.എല്‍.എ തിരിഞ്ഞുനോക്കാത്ത അവസ്ഥയാണുള്ളത്. കുഴികള്‍ നികത്താനുള്ള നടപടി സ്വീകരിച്ചില്ലെങ്കില്‍ എം.എല്‍.എ ഓഫീസ് മാര്‍ച്ച് ഉള്‍പ്പെടെയുള്ള സമരപരിപാടികളിലേക്ക് യൂത്ത് ലീഗ് മുന്നോട്ടുപോകും. 16ന് കോഴിക്കോട് നടക്കുന്ന മുസ്്‌ലിം ലീഗ് വഖഫ് സംരക്ഷണ റാലിയില്‍ പരമാവധി യൂത്ത് ലീഗ് പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാന്‍ കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.
പ്രസിഡന്റ്് റഊഫ് ബായിക്കര അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഖാദര്‍ ആലൂര്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ടി.ഡി കബീര്‍ തെക്കില്‍, ജില്ലാ ട്രഷറര്‍ എംബി ഷാനവാസ്, വൈസ് പ്രസിഡന്റ്് ഹാരിസ് തായല്‍, ഭാരവാഹികളായ മൊയ്തു തൈര, ശംസീര്‍ മൂലടുക്കം, ടി.കെ ഹസൈനാര്‍ കീഴൂര്‍, സുലുവാന്‍ ചെമ്മനാട്, സലാം മാണിമൂല സംബന്ധിച്ചു.
Post a Comment
0 Comments