വിദ്യാനഗര്‍: മാതാവിനെ തലയില്‍ കല്ലിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. സംഭവത്തില്‍ മകനെതിരെ നരഹത്യാശ്രമത്തിന് കേസെടുത്തു അറസ്റ്റ് ചെയ്തു. മായിപ്പാടിയില്‍ വാടകയ്ക്ക് താമസിക്കുന്ന ദയാനന്ദന്റെ ഭാര്യ വിശാലാക്ഷി (59)യുടെ പരാതിയിലാണ് മകന്‍ ദേവിപ്രസാദിനെ (35) വിദ്യാനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാത്രി 7.30ഓടെയാണ് സംഭവം. മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്യാന്‍ ദേവിപ്രസാദ് മാതാവിനോട് പണം ആവശ്യപ്പെട്ടിരുന്നു. ഇല്ലെന്ന് പറഞ്ഞ് വീടിന് പുറത്തിറങ്ങിയ വിശാലാക്ഷിയെ കല്ലുമായി എത്തി തലയിലിടാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് പരാതി. ഒഴിഞ്ഞുമാറിയതിനാലാണ് മരണം ഒഴിവായതെന്നും കല്ലുകൊണ്ടുള്ള ഇടിയില്‍ കണ്ണിന് പരിക്കേറ്റതായും മാതാവ് മൊഴി നല്‍കി. പരിക്കേറ്റ വിശാലാക്ഷി ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.
മാതാവിനെ തലയില്‍ കല്ലിട്ട് കൊല്ലാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍
12:40:00
0
വിദ്യാനഗര്‍: മാതാവിനെ തലയില്‍ കല്ലിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. സംഭവത്തില്‍ മകനെതിരെ നരഹത്യാശ്രമത്തിന് കേസെടുത്തു അറസ്റ്റ് ചെയ്തു. മായിപ്പാടിയില്‍ വാടകയ്ക്ക് താമസിക്കുന്ന ദയാനന്ദന്റെ ഭാര്യ വിശാലാക്ഷി (59)യുടെ പരാതിയിലാണ് മകന്‍ ദേവിപ്രസാദിനെ (35) വിദ്യാനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാത്രി 7.30ഓടെയാണ് സംഭവം. മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്യാന്‍ ദേവിപ്രസാദ് മാതാവിനോട് പണം ആവശ്യപ്പെട്ടിരുന്നു. ഇല്ലെന്ന് പറഞ്ഞ് വീടിന് പുറത്തിറങ്ങിയ വിശാലാക്ഷിയെ കല്ലുമായി എത്തി തലയിലിടാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് പരാതി. ഒഴിഞ്ഞുമാറിയതിനാലാണ് മരണം ഒഴിവായതെന്നും കല്ലുകൊണ്ടുള്ള ഇടിയില്‍ കണ്ണിന് പരിക്കേറ്റതായും മാതാവ് മൊഴി നല്‍കി. പരിക്കേറ്റ വിശാലാക്ഷി ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.
Tags
Post a Comment
0 Comments