ആയിരക്കണക്കിന് ആളുകളെ ആകര്‍ഷിച്ച കാസര്‍കോട് ഫെസ്റ്റ്, യുഎഇയുടെ വിവിധ എമിറേറ്റുകളില്‍ നിന്നുള്ള കാസര്‍കോട്് സ്വദേശികള്‍ക്കും കെ.എം.സി.സി പ്രവര്‍ത്തകര്‍ക്കും ഒരു മഹാസംഗമ വേദിയായി. മണ്ഡലം കെഎംസിസി പ്രസിഡന്റ് അസീസ് ആറാട്ട്കടവിന്റെ അധ്യക്ഷതയില്‍ വേള്‍ഡ് കെഎംസിസി വൈസ് പ്രസിഡന്റ് അബ്ദുല്ല ഫറൂഖി ഉദ്ഘാടനം ചെയ്തു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് നിസാര്‍ തളങ്കര, മണ്ഡലം മുസ്്‌ലിം ലിഗ് അധ്യക്ഷന്‍ മാഹിന്‍ കേളോട്ട്, എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി അഡ്വ: നജാഫ്, അബുദാബി സംസ്ഥാന കെ.എം.സി.സി പ്രസിഡന്റ് ഷൂക്കൂര്‍ അലി കല്ലുങ്ങല്‍, ദുബായ് കെ.എം.സി.സി സംസ്ഥാന സെക്രട്ടറി അഡ്വ: ഇബ്രാഹിം കലീല്‍, അബുദാബി സംസ്ഥാന സെക്രട്ടറി ഹനീഫ് പടിഞ്ഞാറ്മൂല, അബുദാബി മലയാള സമാജം പ്രസിഡന്റ് സലിം ചിറക്കല്‍, അബുദാബി കെ.എം.സി.സി ജില്ല പ്രസിഡന്റ് അബ്ദുല്‍ റഹ്മാന്‍ ഹാജി, ദുബായ് ജില്ലാ പ്രസിഡന്റ് സലാം കന്യാപ്പടി, ലോയേഴ്‌സ് ഫോറം ജില്ലാ പ്രസിഡന്റ് അഡ്വ: ഫൈസല്‍, ജില്ലാ പഞ്ചായത്ത് മെമ്പർ ഗോൾഡൻ അബ്ദുൾ റഹ്മാൻ പ്രസംഗിച്ചു.
പരിപാടിയുടെ ഭാഗമായി, കാസര്‍കോട് സി.എച്ച് സെന്റര്‍ മുഖേന നടപ്പിലാക്കുന്ന '365 ഡയാലിസിസ് ചികിത്സ' പദ്ധതിക്ക് വേണ്ടിയുള്ള ധനസഹായം സി.എച്ച് സെന്റര്‍ ജനറല്‍ കണ്‍വീനറും മുസ്്‌ലിം ലീഗ് കാസര്‍കോട് മണ്ഡലം പ്രസിഡന്റുമായ മാഹിന്‍ കേളോട്ടിന് ഭാരവാഹികള്‍ കൈമാറി. നിര്‍മാണത്തിലിരിക്കുന്ന ജില്ലാ മുസ്്‌ലിം ലീഗ് ആസ്ഥാന മന്ദിരത്തിനായി അബുദാബി കാസര്‍കോട് മണ്ഡലം കമ്മിറ്റി 10 ലക്ഷം രൂപയുടെ സഹായധനം യു.എ.ഇ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ക്ക് കൈമാറി.
പരിപാടിയുടെ ഭാ?ഗമായ് വിവിധ അവാര്‍ഡുകളും നല്‍കി. ചെര്‍ക്കളം അബ്ദുല്ലയുടെ പേരില്‍ നല്‍കിയ ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ് ഉൃ. അബൂബക്കര്‍ കുറ്റിക്കോലിന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് നിസാര്‍ തളങ്കര സമ്മാനിച്ചു. ടി.ഇ അബ്ദുള്ളയുടെ പേരില്‍ പ്രഖ്യാപിച്ച ഹ്യൂമാനിറ്റേറിയന്‍ അവാര്‍ഡ് സ്‌കൈ ഗ്രൂപ്പ് എം.ഡി ഷെരീഫ് കോളിയാടിനു മണ്ഡലം മുസ്്‌ലിം ലീഗ് പ്രസിഡന്റ് മാഹിന്‍ കേളോട്ട് നല്‍കി. പിബി അബ്ദു റസാക്കിന്റെ പേരില്‍ പ്രഖ്യാപിച്ച യംഗ് ബിസിനസ് അവാര്‍ഡിന് അറബ്‌സ്‌കോ ഗ്രൂപ്പ് കോ ഫൗണ്ടേഴ്‌സ് നജീബ് ആന്‍ഡ്മുജീബ് ബ്രദേഴ്‌സിന് സംസ്ഥാന കെഎംസിസി പ്രസിഡന്റ് ഷുക്കൂര്‍ അലി കല്ലുങ്കല്‍ സമ്മാനിച്ചു. യുഎയിലെ 12 പ്രമുഖ ടീമുകള്‍ അണിനിരന്ന സോക്കര്‍ മത്സരത്തില്‍ മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിന് വേണ്ടി മത്സരിച്ച അറബ്‌സ്‌കോ കാസറ?ഗോഡ് ടീം വിന്നേഴ്‌സും റിവൈറ ടീം റണ്ണേര്‍സുമായി. അഷ്‌റഫ് ആദൂര്‍ സ്വാഗതവും ബദ്‌റുദ്ദീന്‍ ബെല്‍ത്ത നന്ദിയും അറിയിച്ചു.
Post a Comment
0 Comments