Type Here to Get Search Results !

Bottom Ad

ജില്ലയിലെ വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ക്ക് അധ്യയന വര്‍ഷാരംഭത്തില്‍ തന്നെ പരിഹാരം വേണം


കാസര്‍കോട്: വിദ്യാര്‍ഥികളെ സമ്മര്‍ദത്തിലാക്കാതെ ജില്ലയിലെ വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ക്ക് അധ്യയന വര്‍ഷാരംഭത്തില്‍ തന്നെ പരിഹാരമുണ്ടാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് പ്രസിഡന്റ് സി. മുഹമ്മദ് കുഞ്ഞിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന എം.ഇ.എസ് ജില്ലാ കമ്മിറ്റി യോഗം സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. പ്ലസ്ടു സീറ്റിലെ അപര്യാപ്തത പരിഹരിക്കാന്‍ നിലവിലുള്ള ക്ലാസുകളിലെ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നത് പഠന നിലവാരത്തെ പ്രതികൂലമായി ബാധിക്കുമെന്ന് യോഗം അഭിപ്രായപ്പെട്ടു.

സെക്രട്ടറി ആരിഫ് കാപ്പില്‍ സ്വാഗതം പറഞ്ഞു. എസ്.എസ്.എല്‍.സി, പ്ലസ്.ടു പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങി പാസാകുന്ന വിദ്യാര്‍ഥികള്‍ക്ക് തുടര്‍പഠനത്തിനു മാര്‍ഗദര്‍ശനം നല്‍കുന്നതിന് ജില്ലാതലത്തില്‍ എജുക്കേഷന്‍ മീറ്റ് നടത്താന്‍ തീരുമാനിച്ചു. ലഹരിക്കും റാഗിങിനുമെതിരെ കാമ്പയിന്‍ പ്രവര്‍ത്തനത്തിന് എം.ഇ.എസ് യൂത്ത് വിംഗ് നേതൃത്വം നല്‍കും. എം.ഇ.എസ് ജില്ലയിലെ ആദ്യകാല നേതാക്കളായ കെ.എസ് അബ്ദുല്ല, എം.ബി മൂസ എന്നിവരുടെ സ്മരണാര്‍ഥം ജില്ലയിലെ മികച്ച ഹൈസ്‌കൂള്‍- കോളജുകള്‍ക്ക് എല്ലാവ ര്‍ഷവും അവാര്‍ഡ് ഏര്‍പ്പെടുത്താനും ജില്ലയിലെ മികച്ച വിദ്യാഭ്യാസ പ്രവര്‍ത്തകന് പുരസ്‌കാരം നല്‍കാനും തീരുമാനിച്ചു.

ഏറെക്കാലം സംസ്ഥാനത്തും ജില്ലയിലും ഭാരവാഹിയായി സേവനം ചെയ്ത എഴുത്തുകാരന്‍ കൂടിയായ ഡോ. കെ.പി മുഹമ്മദ് കുഞ്ഞിയെ ആദരിക്കാനും നിശ്ചയിച്ചു. മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് പ്രഖ്യാപിച്ച വഖഫ് നിയമത്തിനെതിരായ പ്രക്ഷോഭങ്ങള്‍ക്ക് യോഗം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. യോഗത്തില്‍ കെസി ഇര്‍ഷാദ്, ബിഎം മുഹമ്മദ് കുഞ്ഞി, മുഹമ്മദ് മൊവ്വല്‍, ഫാറൂഖ് കാസ്മി, സുറൂര്‍ മൊയ്തു ഹാജി, ജലീല്‍ മുഹമ്മദ്, തായല്‍ അന്തുമായി ഹാജി, ബി. അബ്ദുല്‍ ഹക്കീം. എം.എ നജീബ്, റഊഫ് ബായിക്കര പ്രസംഗിച്ചു. ഹജ്ജിന് പോകുന്ന കെ. കുഞ്ഞി മൊയ്തീന് യോഗം യാത്രയയപ്പ് നല്‍കി.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad