Type Here to Get Search Results !

Bottom Ad

ഇഫ്താര്‍ വിരുന്നിന് പിന്നാലെ പാക്ക് സൈനിക താവളത്തില്‍ ഭീകരാക്രമണം; ഏഴ് കുട്ടികളടക്കം 12 പേര്‍ കൊല്ലപ്പെട്ടു


പാക്കിസ്ഥാന്‍ സൈനിക താവളത്തിന് നേരെ ഭീകരാക്രമണം. ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ സൈനിക കേന്ദ്രത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ ഏഴ് കുട്ടികളുള്‍പ്പെടെ 12 പേര്‍ കൊല്ലപ്പെട്ടു. 35 പേര്‍ക്കു പരുക്കേറ്റു. ഇന്നലെ രാത്രി ബോംബുകള്‍ ഒളിപ്പിച്ച കാറുമായി 2 ചാവേറുകള്‍ സൈനിക താവളത്തിലേക്ക് ഇടിച്ചുകയറുകയും പൊട്ടിത്തെറിക്കുകയും ആയിരുന്നു.

സൈനിക താവളത്തിലെ മതില്‍ തകര്‍ന്നതിനു പിന്നാലെ മറ്റു ഭീകരര്‍ അകത്തേക്ക് ഇരച്ചുകയറിയെന്നുമാണ് റിപ്പോര്‍ട്ട്. ഒരേസമയം രണ്ടു ചാവേര്‍ കാര്‍ ബോംബുകള്‍ ഉപയോഗിച്ചതായി സൈന്യം വ്യക്തമാക്കി. സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ ആറു ഭീകരര്‍ കെല്ലപ്പെട്ടിട്ടുണ്ട്.

വൈകിട്ടത്തെ ഇഫ്താര്‍ വിരുന്നിനു തൊട്ടുപിന്നാലെയാണു ബന്നു കന്റോണ്‍മെന്റില്‍ ആക്രമണമുണ്ടായത്. പാക്ക് താലിബാനുമായി ബന്ധമുള്ള ജയ്ഷ് അല്‍ഫുര്‍സാന്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad