മംഗ്ളൂരു: മംഗ്‌ളൂരുവിലെ അധോലോക നായകരില്‍ പ്രധാനിയും ഷാര്‍പ്പ് ഷൂട്ടറുമായ കലിയോഗേഷിന്റെ കൂട്ടാളിയെ പൊലീസ് മയക്കുമരുന്നുമായി അറസ്റ്റു ചെയ്തു. കാസര്‍കോട്, മൊഗ്രാല്‍, നാങ്കി കടപ്പുറം സ്വദേശി അബ്ദുല്‍ അസീര്‍ എന്ന സദ്ദു എന്ന സാദു എന്ന മായ (32)യെയാണ് മംഗ്‌ളൂരു പൊലീസ് അറസ്റ്റു ചെയ്തത്. നന്തൂരില്‍ വച്ചാണ് അറസ്റ്റ്. അഞ്ചു ലക്ഷം രൂപ വില വരുന്ന മയക്കുമരുന്നു ഇയാളില്‍ നിന്നു പിടികൂടിയതായി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. കര്‍ണ്ണാടക, പുത്തൂരില്‍ രാജധാനി ജ്വല്ലറി കൊള്ളക്കേസില്‍ പ്രതിയായ അബ്ദുല്‍ അസീറിനെതിരെ കാസര്‍കോട് ജില്ലയിലും കേസുകള്‍ ഉള്ളതായി പൊലീസ് പറഞ്ഞു. ഒന്‍പതു വര്‍ഷം മുമ്പ് ജാമ്യത്തിലിറങ്ങി മുങ്ങിയ ഇയാള്‍ ഗള്‍ഫിലടക്കം ഒളിവില്‍ കഴിഞ്ഞ ശേഷമാണ് തിരിച്ചെത്തിയതെന്നു കൂട്ടിച്ചേര്‍ത്തു.
ഷാര്‍പ്പ് ഷൂട്ടര്‍ കലിയോഗേഷിന്റെ കൂട്ടാളി ഒളിവിലായിരുന്ന യുവാവ് മയക്കുമരുന്നുമായി അറസ്റ്റില്‍
11:34:00
0
മംഗ്ളൂരു: മംഗ്‌ളൂരുവിലെ അധോലോക നായകരില്‍ പ്രധാനിയും ഷാര്‍പ്പ് ഷൂട്ടറുമായ കലിയോഗേഷിന്റെ കൂട്ടാളിയെ പൊലീസ് മയക്കുമരുന്നുമായി അറസ്റ്റു ചെയ്തു. കാസര്‍കോട്, മൊഗ്രാല്‍, നാങ്കി കടപ്പുറം സ്വദേശി അബ്ദുല്‍ അസീര്‍ എന്ന സദ്ദു എന്ന സാദു എന്ന മായ (32)യെയാണ് മംഗ്‌ളൂരു പൊലീസ് അറസ്റ്റു ചെയ്തത്. നന്തൂരില്‍ വച്ചാണ് അറസ്റ്റ്. അഞ്ചു ലക്ഷം രൂപ വില വരുന്ന മയക്കുമരുന്നു ഇയാളില്‍ നിന്നു പിടികൂടിയതായി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. കര്‍ണ്ണാടക, പുത്തൂരില്‍ രാജധാനി ജ്വല്ലറി കൊള്ളക്കേസില്‍ പ്രതിയായ അബ്ദുല്‍ അസീറിനെതിരെ കാസര്‍കോട് ജില്ലയിലും കേസുകള്‍ ഉള്ളതായി പൊലീസ് പറഞ്ഞു. ഒന്‍പതു വര്‍ഷം മുമ്പ് ജാമ്യത്തിലിറങ്ങി മുങ്ങിയ ഇയാള്‍ ഗള്‍ഫിലടക്കം ഒളിവില്‍ കഴിഞ്ഞ ശേഷമാണ് തിരിച്ചെത്തിയതെന്നു കൂട്ടിച്ചേര്‍ത്തു.
Post a Comment
0 Comments