ചട്ടഞ്ചാല്‍: താമരശേരിയിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയെ അതിക്രൂരമായി കൊലപ്പെടുത്തിയ പ്രതികളായ വിദ്യാര്‍ഥികളുടെ കൊട്ടേഷന്‍ ബന്ധങ്ങളെ കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്ന് ഐക്യം അതിജീവനം,അഭിമാനം എന്ന പ്രമേയവുമായി എംഎസ്എഫ് അംഗത്വ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച തൈര ശാഖാ നവാഗത സംഗമം ആവശ്യപ്പെട്ടു. മുസ്്‌ലിം യൂത്ത് ലീഗ് ഉദുമ മണ്ഡലം പ്രസിഡന്റ്് റഊഫ് ബായിക്കര ഉദ്ഘാടനം ചെയ്തു. മൊയ്തു തൈര അധ്യക്ഷത വഹിച്ചു. എം.എസ്.എഫ് മണ്ഡലം ജനറല്‍ സെക്രട്ടറി അല്‍ത്താഫ് പൊവ്വല്‍ മുഖ്യപ്രഭാഷണം നടത്തി. ഖലന്തര്‍ തൊട്ടുമ്പൈ, യൂസുഫ് കൊടവളം, ഉസ്മാന്‍ തൈര പ്രസംഗിച്ചു. ഭാരവാഹികള്‍: സിനാന്‍ (പ്രസി), അബ്‌റാര്‍ അലി, അമീന്‍ എ (വൈസ് പ്രസി), സുലൈമാന്‍ (ജന. സെക്ര), നിഹാല്‍, അനസ് (സെക്ര), ആഷിഖ് അദ്‌നാന്‍ (ട്രഷ).
Post a Comment
0 Comments