വിട്ടുമാറാത്ത വയറുവേദനയെ തുടര്‍ന്ന് യൂട്യൂബ് വീഡിയോ നോക്കി സ്വയം ശസ്ത്രക്രിയ ചെയ്യാന്‍ ശ്രമിച്ച യുവാവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. ഉത്തര്‍പ്രദേശിലെ മഥുരയില്‍ ബുധനാഴ്ചയാണ് സംഭവം നടന്നത്. മഥുര സ്വദേശി രാജാ ബാബുവെന്ന 32കാരനാണ് സ്വയം ശസ്ത്രക്രിയ ചെയ്യാന്‍ ശ്രമിച്ച് ആശുപത്രിയിലായത്. ഏറെ നാളായി രാജാ ബാബു അസഹനീയമായ വയറുവേദനയെ തുടര്‍ന്ന് നിരവധി ഡോക്ടര്‍മാരെ കണ്ടുവരികയായിരുന്നു. എന്നാല്‍ ഫലം ലഭിക്കാതായതോടെയാണ് ഇയാള്‍ സ്വയം ശസ്ത്രക്രിയ ചെയ്യാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് യൂട്യൂബില്‍ നിന്ന് ശസ്ത്രക്രിയ നടത്തുന്ന രീതികള്‍ സ്വയം പഠിക്കാന്‍ തീരുമാനിച്ചു.
പിന്നാലെ മഥുരയില്‍ പോയി സര്‍ജിക്കല്‍ ബ്ലേഡും തുന്നല്‍ സാമഗ്രികളും അനറ്റിക് മരുന്നുകളും വാങ്ങി ശസ്ത്രക്രിയ നടത്തുകയായിരുന്നു. സ്വന്തം മുറി ആയിരുന്നു രാജാ ബാബുവിന് ഓപ്പറേഷന്‍ തീയേറ്റര്‍. തുടര്‍ന്ന് അനസ്‌തേഷ്യയുടെ ഫലം കുറഞ്ഞതോടെ രാജാ ബാബുവിന് പിടിച്ചുനില്‍ക്കാനായില്ല.
Post a Comment
0 Comments