മലപ്പുറം: കുറ്റൂരില്‍ വിദ്യാര്‍ത്ഥികളെ വളഞ്ഞിട്ട് തല്ലി സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ എടുത്ത് റീലുകളാക്കി പ്രചരിപ്പിച്ചു. കുറ്റൂര്‍ കെഎംഎച്ച്എസിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളാണ് ഇതേ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളെ മര്‍ദിച്ചത്. നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫെബ്രുവരി 24നാണ് മര്‍ദനം നടന്നത്.
പത്താം ക്ലാസിലെ പരീക്ഷ തുടങ്ങുന്നതിന് മുമ്പായിരുന്നു മര്‍ദനം. ഇതിന് ശേഷം പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ തന്നെ റീലുകളുണ്ടാക്കി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടു. മര്‍ദിച്ചത് പോരെന്നും കുറച്ചുകൂടി തല്ലേണ്ടിയിരുന്നു എന്നുള്ള തരത്തില്‍ ചില വിദ്യാര്‍ത്ഥികളും ഇതിന് ചുവടെയും കമന്റ് ചെയ്തിട്ടുണ്ട്. ഒമ്പതാം ക്ലാസിലെ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കുണ്ട്. റീലുകളില്‍ കാണുന്നതിനേക്കാള്‍ വലിയ പരിക്ക് ചില വിദ്യാര്‍ഥികള്‍ക്കുണ്ടെന്നും രക്ഷിതാക്കള്‍ പറയുന്നു.
Post a Comment
0 Comments