Type Here to Get Search Results !

Bottom Ad

റമസാന്‍ മാസത്തിലെ അപ്രഖ്യാപിത പവര്‍കട്ട്: വിശ്വാസികളോടുള്ള വെല്ലുവിളി: എ. അബ്ദുല്‍ റഹ്്മാന്‍


കാസര്‍കോട്: റമസാന്‍ മാസത്തില്‍ അപ്രഖ്യാപിത പവര്‍കട്ട് ഏര്‍പ്പെടുത്തുന്ന അധികാരികള്‍ വിശ്വാസി സമൂഹത്തെ വെല്ലുവിളിക്കുകയാണെന്ന് മുസ്്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്്മാന്‍. പവര്‍ കട്ടില്ലാത്ത കേരളമെന്നും സര്‍ക്കാരെന്നും ഒരുഭാഗത്ത് കൊട്ടിഘോഷിക്കുമ്പോള്‍ റമസാന്‍ മാസത്തില്‍ മുന്നറിയിപ്പില്ലാതെ പവര്‍കട്ട് ഏര്‍പ്പെടുത്തുന്നത് ജനങ്ങളുടെ നികുതിപ്പണം കൊണ്ട് ജനങ്ങളെ ദ്രോഹിക്കുന്നതിന് തുല്യമാണ്. അശാസ്ത്രീയമായ രീതിയില്‍ നിരക്ക് ഏര്‍പ്പെടുത്തിയും തോന്നുംപടി വര്‍ധിപ്പിച്ചും ജനദ്രോഹത്തില്‍ എപ്ലസ് നേടിയ വൈദ്യുതി വകുപ്പ് റമസാന്‍ കാലത്ത് ഉപഭോക്താക്കള്‍ക്ക് പ്രത്യേക അധിക ദ്രോഹം സമ്മാനിക്കുകയാണ്. നോമ്പു തുറക്കുന്ന സമയത്തും അത്താഴ സമയത്തും കൃത്യമായി സമയനിഷ്ഠ പാലിച്ച് വൈദ്യുതി കട്ടുചെയ്യുന്നത് ആരുടെ തീരുമാനമാണെന്ന് വ്യക്തമാക്കണം. പറഞ്ഞ വിലകൊടുത്ത് മീറ്ററും ഉപകരണങ്ങളും വൈദ്യുതിയും വാങ്ങുന്ന ഉപഭോക്താക്കളെ ഇരുട്ടിലാക്കി ദ്രോഹിക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം ക്ഷമകെട്ട ജനങ്ങളുടെ പ്രതിഷേധച്ചൂട് അധികാരികള്‍ ഏറ്റുവാങ്ങേണ്ടി വരുമെന്നും അബ്ദുല്‍ റഹ്്മാന്‍ പറഞ്ഞു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad