കാസര്‍കോട്: ദുരിതമനുഭവിക്കുന്ന നിരാലംബര്‍ക്കും സഹജീവികള്‍ക്കും വേണ്ടി കാരുണ്യ പ്രവര്‍ത്തനം നടത്തുന്നതില്‍ കെ.എം.സി.സി കാട്ടുന്ന ആത്മാര്‍ഥതയും ത്യാഗവും മനുഷ്യത്വത്തിന്റെ മാതൃകായോഗ്യമായ സത്കര്‍മമാണെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി അഭിപ്രായപ്പെട്ടു. ബഹ്‌റൈന്‍ കെ.എം.സി.സി ജില്ലാ കമ്മിറ്റിയുടെ പ്രവാസി കൈത്താങ്ങ് പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രസിഡന്റ് അഷ്‌റഫ് മഞ്ചേശ്വരം അധ്യക്ഷത വഹിച്ചു. ബഹ്‌റൈന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കുഞ്ഞാമു ബെദിര സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ പി.എം മുനീര്‍ ഹാജി മുഖ്യാതിഥിയായി. മുസ്ലിം ലീഗ് കാസര്‍കോട് മണ്ഡലം സെക്രട്ടറി നാസര്‍ ചെര്‍ക്കളം മുഖ്യപ്രഭാഷണം നടത്തി. ഹനീഫ ഉപ്പള, അഷ്‌റഫ് എടനീര്‍, അബൂബക്കര്‍ ചാല, ഖാദര്‍ ബെദിര, കാസിം ചാല, അഷ്‌റഫ് നെല്ലിക്കുന്ന്, അമ്പച്ചാ ചെമനാട്, അബ്ദുല്‍ റസാഖ് ഹാജി, ഹനീഫ അര്‍ക്ക, ബഷീര്‍, മൊയ്തീന്‍ കുഞ്ഞി, അഷ്റഫ് പൈക്ക പ്രസംഗിച്ചു.
Post a Comment
0 Comments