കാസര്‍കോട്: ബേക്കല്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിന് നേരെ കല്ലെറിഞ്ഞ കേസില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റു ചെയ്തു. ബേക്കല്‍ ബീച്ചിലെ തൊഴിലാളികളായ വെസ്റ്റ് ബംഗാള്‍ സ്വദേശി റോഷന്‍ റായി (19), കുമ്പഡാജെ സ്വദേശി വി. സുന്ദരന്‍ (48) എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.55മണിയോടെയാണ് സംഭവം. മംഗളൂരു- ചെന്നൈ മെയില്‍ എക്‌സ്പ്രസ് ബേക്കല്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍ പ്ലാറ്റ്ഫോമിന്റെ അവസാന ഭാഗത്തുനിന്ന് ഇവര്‍ കല്ലെറിയുകയായിരുന്നുവെന്നു. അപകടകരവും ഗുരുതരവുമാ കുറ്റം ചെയ്ത പ്രതികള്‍ക്കെതിരെ റെയില്‍വെ ആക്ട 152 പ്രകരം ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
സംഭവസമയം ഡ്യൂട്ടിയാലുണ്ടായിരുന്ന റെയില്‍വെ പൊലീസ് ഉദ്യോഗ്രസ്ഥര്‍ വിവരം ബേക്കല്‍ സ്റ്റേഷനില്‍ അറിയിക്കുകയും സ്റ്റെറ്റ്‌മെന്റ് നല്‍കിയതിന്റെയും അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ ശക്തമായ നിയമടപടിയുണ്ടാകുമെന്ന് ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പ്പ മുന്നറിയിപ്പ് നല്‍കി. ബേക്കല്‍ ഡി.വൈ.എസ്.പി വി.വി മനോജിന്റെ മേല്‍നോട്ടത്തില്‍ ഇന്‍സ്പക്ടര്‍ കെ.പി ഷൈന്‍, എസ്.ഐ ബാവ അക്കരക്കാരന്‍, സി.പി.ഒ ഇല്‍സാദ്, ആര്‍.പി.എഫ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
Post a Comment
0 Comments