മഞ്ചേശ്വരം: ജോലിക്കു നിന്ന വീട്ടില്‍ നിന്ന് പത്തു ലക്ഷം രൂപ വില മതിക്കുന്ന വജ്ര ആഭരണങ്ങളും രണ്ടു കമ്മലുകളും കവര്‍ച്ച ചെയ്തുവെന്ന കേസില്‍ വീട്ടുജോലിക്കാരിയായ യുവതി അറസ്റ്റില്‍. ഉത്തര്‍പ്രദേശ് സ്വദേശിനിയും മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയുമായ ആസിയയെ (30) ആണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. കാസര്‍കോട് വനിതാ പൊലീസ് സ്റ്റേഷനില്‍ പ്രതിയെ വിശദമായി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റു രേഖപ്പെടുത്തിയത്. മഞ്ചേശ്വരം ദേശീയ പാതയ്ക്ക് സമീപത്തെ കണച്ചൂര്‍ വില്ലയിലെ ഫാത്തിമത് സഫാനയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഈവീട്ടിലെ ജോലിക്കാരിയാണ് ആസിയ. ഫെബ്രുവരി 18നാണ് മോഷണം നടന്നത്. പരാതിക്കാരിയുടെ മാതാവിന്റെ വീട്ടിനുള്ളില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. കവര്‍ച്ച സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയതോടെ നാട്ടിലേക്ക് മുങ്ങാന്‍ ശ്രമിക്കുന്നതിനിടയിലാണ് ആസിയ പിടിയിലായത്.
മഞ്ചേശ്വരത്തെ വീട്ടില്‍ കവര്‍ച്ച; വീട്ടുജോലിക്കാരി അറസ്റ്റില്‍
11:47:00
0

Tags
Post a Comment
0 Comments