Type Here to Get Search Results !

Bottom Ad

സ്വര്‍ണവില സര്‍വകാല റെക്കോഡില്‍; പവന് 63,240 രൂപ


കൊച്ചി: സ്വര്‍ണവില സര്‍വകാല റെക്കോഡില്‍. പവന് 63000 കടന്നു. ഒരു പവന് 63240 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 7905 രൂപ. പവന് 760 രൂപയും ഗ്രാമിന് 95 രൂപയുമാണ് ഇന്ന് കൂടിയത്. അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ വ്യാപാരയുദ്ധവും തുടര്‍ന്നുള്ള സംഭവവികാസങ്ങളുമാണ് സ്വര്‍ണവില കുതിപ്പിനുള്ള കാരണം. ട്രംപിന്റെ വ്യാപാര നയങ്ങള്‍ ഭൗമ രാഷ്ട്ര സംഘര്‍ഷങ്ങള്‍ക്കിടയാക്കി. കാനഡയില്‍ നിന്നും മെക്‌സിക്കോയില്‍ നിന്നും അമേരിക്കയിലേക്ക് വരുന്ന സാധനങ്ങള്‍ക്ക് 25 % അധിക നികുതി പ്രാബല്യത്തില്‍ വന്നെങ്കിലും മെക്‌സിക്കോയുടെ ഇറക്കുമതി തീരുവ ഒരു മാസത്തേക്ക് മരവിപ്പിച്ചിട്ടുണ്ട്. ചൈനയുടെ പ്രഖ്യാപനങ്ങള്‍ക്ക് ലോകം കാതോര്‍ക്കുന്നുണ്ട്. ഡോളര്‍ ഇന്‍ഡക്‌സ് 109.80 വരെ ഉയര്‍ന്നു. ഡോളര്‍ കരുത്തായതോടെ എല്ലാ കറന്‍സികളും ഡോളറിനെതിരെ ദുര്‍ബലമായിട്ടുണ്ട്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad