Type Here to Get Search Results !

Bottom Ad

കാസര്‍കോട്ടെ മലയോര മേഖകളില്‍ നേരിയ ഭൂചലനം; സംഭവം പുലര്‍ച്ചെ 1.35 മണിയോടെ


കാസര്‍കോട്: വെള്ളരിക്കുണ്ട് താലൂക്കില്‍ നേരിയ ഭൂചലനം. ഒപ്പം അസാധാരണ ശബ്ദവും. ശനിയാഴ്ച പുലര്‍ച്ചെ 1.35 മണിയോടെയാണ് ഭൂചലനമനുഭവപ്പെട്ടത്. ബിരിക്കുളം, കൊട്ടമടല്‍, പരപ്പ ഒടയംചാല്‍, ബളാല്‍, കൊട്ടോടി ഭാഗത്ത് ഭൂചലനം അനുഭവപ്പെട്ടു. പരപ്പ, പാലംകല്ല് ഭാഗത്തും അനുഭവപെട്ടു. ഇവിടങ്ങളില്‍ നാലഞ്ച് സെക്കന്റ് അസാധാരണ ശബ്ദവും കേട്ടതായി നാട്ടുകാര്‍ പറയുന്നു. കട്ടില്‍ ഉള്‍പ്പെടെ കുലുങ്ങി. തടിയന്‍ വളപ്പ് ഭാഗത്തും ഇതേ അനുഭവം ഉണ്ടായി. ചുള്ളിക്കര കാഞ്ഞിരത്തടിയില്‍ പലരും വീട്ടില്‍ നിന്നും പുറത്തേക്ക് ഓടി. പ്രഭവകേന്ദ്രം അറിവായിട്ടില്ല. കോടോം ബേളൂര്‍, വെസ്റ്റ് എളേരി, കിനാനൂര്‍ കരിന്തളം , ബളാല്‍ പഞ്ചായത്തുകളില്‍ വലിയമുഴക്കം ഉണ്ടായി. വളര്‍ത്തുമൃഗങ്ങള്‍ അസ്വസ്ഥത പ്രകടിപ്പിച്ചു. ആശങ്കപ്പെടേണ്ട സഹചര്യമില്ലെന്നു തഹസില്‍ദാര്‍ പി.വി.മുരളി അറിയിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad