Type Here to Get Search Results !

Bottom Ad

അടിതെറ്റി ആപ്പ്, ഡല്‍ഹിയില്‍ ബി.ജെ.പി അധികാരത്തിലേക്ക്; സംപൂജ്യരായി കോണ്‍ഗ്രസ്


ഡല്‍ഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെട്ടൽ പുരോഗമിക്കുമ്പോൾ ഭരണമുറപ്പിച്ച് ബിജെപി. 27 വർഷത്തിനുശേഷമാണ് രാജ്യതലസ്ഥാനത്ത് ബിജെപിയുടെ തിരിച്ചുവരവ്. നിലവിൽ ബി.ജെ.പി 47 സീറ്റിൽ മുന്നിലാണ്. 23 സീറ്റിലാണ് ആം ആദ്മിയുടെ ലീഡ്. തുടർച്ചയായ മൂന്നാം തവണയും കോൺഗ്രസിന് ഒറ്റ സീറ്റുപോലും നേടാനായില്ല. ന്യൂഡൽഹി മണ്ഡലത്തിൽ അരവിന്ദ് കെജ്‍രിവാൾ ബിജെപിയുടെ പർവേശ് വർമയോട് തോറ്റു. മുഖ്യമന്ത്രി അതിഷി കൽക്കാജി സീറ്റിൽ വിജയിച്ചു.

പടനായകർ തന്നെ അടിതെറ്റിവീണതോടെ ഡൽഹിയിൽ ആംആദ്മിക്ക് അടിപതറി. വോട്ടണ്ണലിന്‍റെ തുടക്കം മുതൽ കണ്ടത് ബിജെപിയുടെ കുതിപ്പ്. ന്യൂഡൽഹിയിൽ കെജ്‍രിവാൾ ആവനാഴിയിൽ ആയുധമേതുമില്ലാതെ കീഴടങ്ങി. രാഷ്ട്രീയ ജീവിതത്തിലെ ആദ്യ തെരഞ്ഞെടുപ്പ് പരാജയമാണ് കെജ്‍രിവാളിന്‍റേത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad