Type Here to Get Search Results !

Bottom Ad

ചെർക്കളം അബ്ദുള്ള ധാർമിക മൂല്യങ്ങൾ മുറുകെ പിടിച്ച നേതാവ്: കുമ്പോൽ തങ്ങൾ


കുമ്പോൽ : മുൻ മന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായ ചെർക്കളം അബ്ദുള്ള തൻ്റെ പൊതു പ്രവർത്തന യാത്രയിൽ ധാർമ്മിക മൂല്യങ്ങൾ കൃത്യതയോടെ മുറുകെ പിടിച്ച നേതാവായിരുന്നുവെന്ന് കുദുവത്ത് സാദാത്ത് കുമ്പോൽ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ അഭിപ്രായപ്പെട്ടു വളരെ ചെറുപ്പം മുതലേ കുമ്പോൽ സയ്യിദ് തറവാടുമായി ആത്മ ബന്ധം പുലർത്തിയിരുന്ന ചെർക്കളം മഞ്ചേശ്വരത്തിൻ്റെ എക്കാലത്തേയും നല്ല മതേതര മുഖമായിരുന്നുവെന്നും കൂട്ടി ചേർത്തു

ചെർക്കളം അബ്ദുള്ള തുളു നാടിൻ്റെ ഇതിഹാസ പുരക്ഷൻ എന്ന പേരിൽ ദുബൈ മലബാർ കല സാംസ്കാരിക വേദി മാർച്ച് രണ്ടാം വാരം സംഘടിപ്പിക്കുന്ന പതിനാറാമത് റംസാൻ റിലീഫ് 2025ൻ്റെ ബ്രാഷർ പ്രകാശനം നിർവഹിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു കുമ്പോൽ മുസ്‌ലിം വലിയ ജമാഅത്ത് പ്രസിഡണ്ട് പി കെ മുസ്തഫ ഹാജി, നാസർ ചെർക്കളം, സയ്യിദ് ബദ്റുദ്ധീൻ തങ്ങൾ മാളിക ഏന്നിവർ ഏറ്റ് വാങ്ങി ജനറൽ കൺവീനർ അഷ്റഫ് കർള സ്വാഗതം പറഞ്ഞു അസീസ് മരിക്കെ, എകെ ആരിഫ്, ടി എം ശുഹൈബ് മൊഗ്രാൽ, നാസർ മൊഗ്രാൽ, കെ എം അബ്ബാസ് ആരിക്കാടി, കയ്യും മാന്യ, ഇബ്രാഹിം ഹാജി ബത്തേരി, കെ വി യൂസുഫ്, എ മുഹമ്മദ് കുഞ്ഞി കുമ്പോൽ,അബ്ദുൽ റഹ്മാൻ ബത്തേരി, റേഡോ അബ്ദുൽ റഹ്മാൻ, എ അബ്ദുല്ല ഹാജി ബന്നങ്കുളം സംബന്ധിച്ചു
Tags

Post a Comment

0 Comments

Top Post Ad

Below Post Ad