Type Here to Get Search Results !

Bottom Ad

ദുബൈ കെ.എം.സി.സി കാസർകോട് മുനിസിപ്പൽ കമ്മിറ്റിയുടെ "ദവ" പദ്ധതി അഞ്ചാം ഘട്ടം പ്രഖ്യാപനം നടത്തി


ദുബൈ: ദുബൈ കെ.എം.സി.സി കാസർകോട് മുനിസിപ്പൽ കമ്മിറ്റി നടപ്പിലാക്കി വരുന്ന കാരുണ്യത്തിന്റെ കൈ നീട്ടം "ദവ" പദ്ധതിയുടെ അഞ്ചാം ഘട്ട പ്രഖ്യാപനം ദുബൈ കെ.എം.സി.സി സംസ്ഥാന ജനറൽ സെക്രട്ടറി യഹ് യ തളങ്കര നിർവ്വഹിച്ചു. മുനിസിപ്പൽ കെ.എം.സി.സി പ്രസിഡണ്ട് ഹാരിസ് ബ്രദേർസ് അദ്ധ്യക്ഷത വഹിച്ചു. എൻ.എ നെല്ലിക്കുന്ന് എം.എൽ.എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കാസർകോട് മുനിസിപ്പൽ പ്രദേശത്തെ നിർധനരും മാരകമായ രോഗങ്ങൾക്ക് അടിമപ്പെട്ടവരുമായവർക്ക് എല്ലാ മാസവും മരുന്നുകൾ വാങ്ങിച്ചു നൽകുന്നതാണ് ദവ പദ്ധതി. കഴിഞ്ഞ നാല് തവണകളായി മുസ്ലിം ലീഗ് കാസർകോട് മുനിസിപ്പൽ കമ്മിറ്റിയുടെ മേൽനോട്ടത്തിൽ മികച്ച രീതിയിൽ പദ്ധതി നടന്ന് വരുന്നു. പരിശുദ്ധ റമളാൻ മാസത്തിന് ശേഷം അഞ്ചാം ഘട്ട മരുന്ന് വിതരണത്തിന് തുടക്കമാകും.

മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ.അബ്ദുൾ റഹ്മാൻ നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം ദുബൈ കെ.എം.സി.സി ജില്ലാ പ്രസിഡൻറ് സലാം കന്യപ്പാടി മുസ്ലിം ലീഗ് മുനിസിപ്പൽ പ്രസിഡൻറ് കെ.എം ബഷീർ ജനറൽ സെക്രട്ടറി ഹമീദ് ബെദിര യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് അഷ്റഫ് എടനീർ ജില്ലാ ജനറൽ സെക്രട്ടറി സഹീർ ആസിഫ് എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡൻറ് അനസ് എതൃത്തോട് സെക്രട്ടറി ഇർഷാദ് മൊഗ്രാൽ,എം.എച്ച് അബ്ദുൾ ഖാദർ,അമീർ പള്ളിയാൻ,സഫ്‌വാൻ അണങ്കൂർ,ഷിഫാസ് പട്ടേൽ,ഫിറോസ് അഡ്ക്കത്ത്ബയൽ,സയ്യിദ് താഹ തങ്ങൾ,സവാദ് അംഗഡിമുഗർ,അജ്മൽ തളങ്കര,അഷ്ഫാഖ് തുരുത്തി,ജംഷീദ് ചിത്താരി,സലാം ബെളിഞ്ചം,അൻസാഫ് കുന്നിൽ,നാഫി ചാല,ഷജീർ ബെദിര,തുടങ്ങിയവർ പ്രസംഗിച്ചു
Tags

Post a Comment

0 Comments

Top Post Ad

Below Post Ad