Type Here to Get Search Results !

Bottom Ad

ഇന്‍സ്റ്റഗ്രമിലേക്ക് വീഡിയോ എഡിറ്റ് ചെയ്യാം; ഐഫോണില്‍ ഉടന്‍ എത്തും


സ്മാര്‍ട്ട് ഫോണുകളില്‍ വീഡിയോ എടുക്കുന്നതും എഡിറ്റ് ചെയ്യുന്നതും പ്രചരിപ്പിക്കുന്നതും പുതിയതലത്തിലെത്തിയിരിക്കുകയാണ്. സമൂഹ മാധ്യമമായ ഇന്‍സ്റ്റഗ്രാമിലാണ് വീഡിയോകള്‍ വ്യാപകമായി പ്രചരിക്കുന്നതും സ്വീകാര്യത ലഭിക്കുന്നതും. ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പബ്ലിഷ് ചെയ്യുന്നതിന് മുമ്പ് എഡിറ്റ് ചെയ്യാനായി പുതിയ എഡിറ്റിംഗ് ആപ്പ് ഉടനെത്തും. എഡിറ്റ്‌സ് എന്ന് പേരിട്ട ആപ്പ് ആദ്യഘട്ടത്തില്‍ ഐഫോണ്‍ ഉപഭോക്താക്കള്‍ക്കായിരിക്കും ലഭ്യമാവുക. സാധാരണ വീഡിയോ എഡിറ്റിംഗ് ആപ്പുകളേക്കാള്‍ വളരെ എളുപ്പം കൈകാര്യം ചെയ്യാന്‍ പറ്റുന്നതാവും '' എഡിറ്റ്്‌സ്'' എന്നും സര്‍ഗാത്മകതയുടെ പുതിയതലങ്ങള്‍ സൃഷ്ടിക്കാന്‍ ആപ്പിന് കഴിയുമെന്നും ഇന്‍സ്റ്റഗ്രാം മേധാവി ആദം മൊസേരി പറഞ്ഞു.

മിക്ക വീഡിയോ എഡിറ്റിംഗ് ആപ്പുകളേയും പോലെ മികച്ച ഔട്ട്പുട്ടുകള്‍ സൃഷ്ടിക്കുന്നതിനും ഓഡിയോയുടെയും ഫില്‍ട്ടറുകളുടെയും ഒന്നിലധികം പാളികള്‍ ചേര്‍ക്കാനും ഫൂട്ടേജുകള്‍ മികച്ചതാക്കാനും എഡിറ്റ്‌സ് ഉപയോക്താക്കളെ സഹായിക്കും.എച്ച്.ഡി.ആര്‍, എസ്.ഡി.ആര്‍ ഫോര്‍മാറ്റുകളില്‍ 60 എഫ്.പി.എസ്സില്‍ 2K റെസല്യൂഷനില്‍ വീഡിയോകള്‍ എഡിറ്റ് ചെയ്യാന്‍ ആപ്പിലൂടെ സാധിക്കും. ഒരു പേജില്‍ തന്നെ എല്ലാ പ്രോജക്റ്റുകളും നിയന്ത്രിക്കാനാവും . ഇന്‍സ്റ്റാഗ്രാമില്‍ നേരിട്ട് വീഡിയോകള്‍ എഡിറ്റുചെയ്യുന്നതില്‍ നിന്ന് വ്യത്യസ്തമായി-, വാട്ടര്‍മാര്‍ക്ക് ഇല്ലാതെ വീഡിയോകള്‍ എക്സ്പോര്‍ട്ട് ചെയ്യാന്‍ ഉപയോക്താക്കളെ പ്രാപ്തമാക്കുന്നു. യൂട്യൂബ് ഷോര്‍ട്ട്സ് പോലുള്ള മറ്റ് പ്ലാറ്റ്ഫോമുകളില്‍ സമാന വീഡിയോ അപ്ലോഡ് ചെയ്യുന്നവര്‍ക്ക് ഈ ഫീച്ചര്‍ ഉപകാരപ്പെടും.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad