നിലമ്പൂർ എംഎൽഎ സ്ഥാനം രാജി വച്ച പിവി അൻവർ ഇനി തൃണമൂൽ കോൺഗ്രസ് സംസ്ഥാന കൺവീനർ. പാർട്ടി ചെയർപേഴ്‌സണും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിയുടെ നിർദേശപ്രകാരമാണ് പ്രഖ്യാപനം. തങ്ങളുടെ ഔദ്യോഗിക എക്‌സ് പേജിലൂടെയാണ് തൃണമൂൽ കോൺഗ്രസ് പി വി അൻവറിനെ സംസ്ഥാന കൺവീനറായി തിരഞ്ഞെടുത്ത വിവരം അറിയിച്ചത്.
എംഎൽഎ സ്ഥാനം രാജിവെച്ചശേഷം അൻവർ പത്രസമ്മേളനം നടത്തിയതിന് പിന്നാലെയാണ് അദ്ദേഹത്തെ സംസ്ഥാന കൺവീനറാക്കിയ പ്രഖ്യാപനമുണ്ടായത്. ജനുവരി പത്താംതീയതി വെള്ളിയാഴ്‌ച വൈകീട്ടായിരുന്നു കൊൽക്കത്തയിലെത്തിയ അൻവൻ തൃണമൂൽ കോൺഗ്രസിന്റെ ആസ്ഥാനത്തെത്തുകയും പാർട്ടി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയിൽനിന്ന് അംഗത്വം സ്വീകരിക്കുകയും ചെയ്‌തത്. ഇതിന് ശേഷമാണ് പി വി അൻവർ എംഎൽഎ സ്ഥാനം രാജിവെച്ചത്.
Post a Comment
0 Comments