കാസര്‍കോട്: ടിപ്പര്‍ ലോറിയില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അടിപിടിയുടെ ലക്ഷണം കണ്ടെത്തിയതിനാല്‍ മരണത്തില്‍ സംശയം ഉയര്‍ന്നിട്ടുണ്ട്. പൈവളികെ കായര്‍ക്കട്ടയിലാണ് റോഡരികില്‍ നിറുത്തിയിട്ട ടിപ്പര്‍ ലോറിയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. പൈവളികെ ബായാര്‍പദവ് കാംകോ കോമ്പൗണ്ടിന് സമീപത്തെ അബ്ദുല്ലയുടെ മകന്‍ മുഹമ്മദ് അഷീഫ് (29) ആണ് മരിച്ചത്.
പുലര്‍ച്ചെ രണ്ടു മണിയോടെ ബന്തിയോട്ടെ ബന്ധു ഫോണിൽ വിളിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് മുഹമ്മദ് അശീഫ് ടിപ്പര്‍ ലോറിയുമായി വീട്ടില്‍ നിന്നും പോയത്. ബന്ധു ഉപ്പളയില്‍ കാത്ത് നിന്നെങ്കിലും ഏറെ സമയം കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചു ചെന്നപ്പോഴാണ് വീട്ടില്‍ നിന്നു മൂന്നു കിലോമീറ്റര്‍ അകലെയുള്ള കായര്‍ക്കട്ടയിലെ റോഡരികിൽ നിര്‍ത്തിയിട്ട ലോറിയില്‍ മുഹമ്മദ് അശീഫിനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്.
Post a Comment
0 Comments