കാസര്‍കോട്: ആദ്യം മരിച്ച മുന്‍ പ്രവാസി വ്യാപാരിക്കു വേണ്ടി ഖബര്‍ കുഴിക്കുന്നിനിടെ മധ്യവയസ്‌കന്‍ കുഴഞ്ഞുവീണ് മരിച്ചു. പെരുമ്പള ജമാഅത്ത് മുന്‍ ട്രഷററും പൊതുരംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന പെരുമ്പള കടവത്ത് മുഹമ്മദ് കുഞ്ഞി ഹാജി (70) തിങ്കളാഴ്ച രാവിലെ 6:30നാണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന് വീട്ടില്‍ വിശ്രമിക്കുകയായിരുന്നു. ദീര്‍ഘകാലം യുഎഇയിലെ അല്‍ഐനില്‍ വ്യാപാരം നടത്തിരുന്നു.
ഇയാള്‍ക്കു വേണ്ടി ഖബര്‍ കുഴിക്കുന്നതിനിടെയാണ് പെരുമ്പളയിലെ കര്യാക്കോട് അമീര്‍ എന്നയാള്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. ഖബര്‍ കുഴിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. മുഹമ്മദ് കുഞ്ഞി ഹാജിയുടെ ഭാര്യ പരേതയായ അസ്മ. മക്കള്‍: പി.ഡി.പി ജില്ലാ പ്രസിഡന്റ് യൂനുസ് തളങ്കരയുടെ ഭാര്യ ആഷിക, സമദ്, അന്‍ഷാദ് (ഇരുവരും അബുദാബിയില്‍) ഷഫീഖ, ആരിഫ്, വഹീദ്. മരുമക്കള്‍: അബ്ദുല്‍ ഖാദര്‍ എരിയാല്‍ ശിഹാബ് ചട്ടഞ്ചാല്‍, നസീമ, ജാസ്മിന്‍, ഷംന. സഹോദരങ്ങള്‍: അബൂബക്കര്‍ ഹാജി നായന്മാര്‍മൂല, ഖാസിം ഹാജി പെരുമ്പള, അബ്ബാസ് പെരുമ്പള, സീതു പെരുമ്പള, നബീസ പള്ളിക്കര, ഖദീജ, സുഹ്റ. രണ്ടുപേരുടെയും മയ്യത്ത് വൈകിട്ട് നാലു മണിക്ക് പെരുമ്പള മുഹയിദ്ദീന്‍ ജുമാ മസ്ജിദില്‍ ഖബറടക്കും.
Post a Comment
0 Comments