Type Here to Get Search Results !

Bottom Ad

കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച പെയിന്റിങ് തൊഴിലാളി മരിച്ചു


കാസർകോട്: കുഴഞ്ഞ് വീണതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച പെയിന്റിങ് തൊഴിലാളി മരിച്ചു. കുണ്ടങ്ങേരടുക്ക സ്വദേശി സുലൈമാൻ(48) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ടാണ് ആരിക്കാടിയിലെ ജോലിസ്ഥലത്ത് കുഴഞ്ഞുവീണത്. ജോലി അവസാനിപ്പിച്ച് ബ്രഷ് കഴുകുമ്പോഴാണ് കുഴഞ്ഞു വീണത്. ഉടൻ തന്നെ കുമ്പള ജില്ലാ സഹകരണ ആശുപത്രി എത്തിച്ചു. പിന്നീട് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചിരുന്നു. ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രി 8 മണിയോടെ മരണപ്പെട്ടു. മൃതദേഹം തിങ്കളാഴ്ച രാവിലെ കുമ്പള ബദർ ജുമാ മസ്ജിദ് അങ്കണത്തിൽ കബറടക്കും. ഫായിദയാണ് ഭാര്യ. ഫായിസ്, ഫസൽ എന്നിവരാണ് മക്കൾ. ഫാത്തിബീ, മുഹമ്മദ്, യൂസഫ് എന്നിവരാണ് സഹോദരങ്ങൾ.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad