കാസര്‍കോട്: സംഘടന, സമുദായം, സമൂഹം എന്ന പ്രമേയത്തില്‍ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന യുവ ജാഗരണ്‍ കാമ്പയിന്റെ ഭാഗമായി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി സംഘടിപ്പിച്ച യുവസംഗമം ശ്രദ്ധേയമായി. സംഘടന പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ജനുവരി മാസത്തില്‍ ശാഖാതലങ്ങളില്‍ യുവസംഗമങ്ങള്‍ സംഘടിപ്പിക്കുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് അന്തിമരൂപം നല്‍കി. ചന്ദ്രിക കാമ്പയിന്റെ ഭാഗമായി സംസ്ഥാന കമ്മിറ്റി ആവിഷ്‌കരിച്ച പദ്ധതി വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു.
തളങ്കര പടിഞ്ഞാര്‍ ജെ-4 റിസോര്‍ട്ടില്‍ നടന്ന പരിപാടി മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്്മാന്‍ ഉദ്ഘാടനം ചെയ്തു. മുസമ്മില്‍ ഫിര്‍ദൗസ് നഗര്‍ അധ്യക്ഷത വഹിച്ചു. അഷ്ഫാഖ് തുരുത്തി സ്വാഗതം പറഞ്ഞു. യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്് അഷ്‌റഫ് എടനീര്‍ പതാക ഉയര്‍ത്തി. സംസ്ഥാന സെക്രട്ടറി അഡ്വ. ഫാത്തിമ തഹ്ലിയ, കോഴിക്കോട് ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ വിഷയമവതരിപ്പിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ്, മുസ്ലിം ലീഗ് കാസര്‍കോട് മുനിസിപ്പല്‍ പ്രസിഡന്റ് കെ.എം ബഷീര്‍, ജനറല്‍ സെക്രട്ടറി ഹമീദ് ബെദിര, മണ്ഡലം സെക്രട്ടറി ടി.ഇ മുക്താര്‍,
കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ അബ്ബാസ് ബീഗം, യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് സിദീഖ് സന്തോഷ് നഗര്‍, ജനറല്‍ സെക്രട്ടറി ഹാരിസ് ബെദിര, കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് നദീര്‍ കൊത്തിക്കാല്‍, മുസ്ലിം ലീഗ് മുനിസിപ്പല്‍ ഭാരവാഹികളായ എ.എ അസീസ്, ടി.കെ അഷ്റഫ്, എം.എച്ച് അബ്ദുല്‍ ഖാദര്‍, മുസമില്‍ ഫിര്‍ദൗസ് നഗര്‍, അമീര്‍ പള്ളിയാന്‍, ഫിറോസ് അടുക്കത്ത് ബയല്‍, മണ്ഡലം യൂത്ത് ലീഗ് ഭാരവാഹികളായ നൗഫല്‍ തായല്‍, സി.ടി റിയാസ്, ജലീല്‍ തുരുത്തി, റഹ്മാന്‍ തൊട്ടാന്‍, കെ.എം.സി.സി നേതാക്കളായ സമീര്‍ ബാങ്കോട്, താജുദ്ധീന്‍ ബാങ്കോട്, മുനിസിപ്പല്‍ വനിതാ ലീഗ് ഭാരവാഹികളായ നൈമുനിസ്സ, ഫര്‍സാന ബാങ്കോട്, റഷീദ് ഗസ്സാലി നഗര്‍, ഖലീല്‍ ഷെയ്ഖ് കൊല്ലമ്പാടി, ഇഖ്ബാല്‍ ബാങ്കോട്, അനസ് കണ്ടത്തില്‍, നിയാസ് ചേരങ്കൈ, ശിഹാബ് ഖാസിലൈന്‍, നൗഷാദ് കൊര്‍ക്കോട്, നാഫിഹ് ചാല, സജീര്‍ ബെദിര പ്രസംഗിച്ചു.
Post a Comment
0 Comments