Type Here to Get Search Results !

Bottom Ad

എഡ്യൂടോപിയ -ഇൻവിൻഷ്യ ഗണിതശാസ്ത്ര പ്രദർശനവും പഠനോത്സവവും സംഘടിപ്പിച്ചു


മാന്യ: ദേശീയ ഗണിത ദിനം ആചരിക്കുന്നതിന്റെ ഭാഗമായി ‘നിത്യ ജീവിതത്തിലെ ഗണിതം’ പ്രമേയമാക്കി മാന്യയിലെ ദി ഗ്ലോബൽ പബ്ലിക് സ്കൂളിൽ ഡിസംബർ 21 ന് ഗണിതശാസ്ത്ര പ്രദർശനവും പഠനോത്സവവും സംഘടിപ്പിച്ചു. ഗണിതശാസ്ത്ര പഠനം ലളിതവും ആകർഷകവുമാക്കി മിഡിൽ സ്കൂൾ, ഹൈസ്കൂൾ വിദ്യാർത്ഥികൾ തയ്യാറാക്കിയ സ്റ്റിൽ മോഡൽ, വർക്കിംഗ് മോഡൽ, ജ്യോമട്രിക്കൽ ആർട്സ്, നമ്പർ ചാർട്ട്സ്, കളക്ഷൻ എന്നിങ്ങനെ അഞ്ചു വിഭാഗങ്ങളിലായിട്ടാണ് പ്രദർശനം നടത്തിയത് . നാസ ഗ്ലെൻ റിസർച്ച് സെന്റർ പോസ്റ്റ്‌ ഡോക്ടറൽ ഫെല്ലോ ഡോ. ഇബ്രാഹിം ഖലീൽ എക്‌സിബിഷൻ ഉദ്ഘാടനം ചെയ്തു .

പ്രൈമറി വിഭാഗം വിദ്യാർത്ഥികൾ ഗ്രൂപ്പുകളായി വിവിധ വിഷയങ്ങളിൽ ക്‌ളാസുകൾക്ക് നേതൃത്വം നൽകുന്ന ‘എഡ്യൂടോപിയ പഠനോത്സവവും’ ഇതിനോടപ്പം സംഘടിപ്പിച്ചു. പഠനം രസകരമാക്കാനും വിവിധ വിഷയങ്ങൾ വ്യത്യസ്തമായ രീതിയിൽ പഠിപ്പിക്കാനും കുട്ടികൾ തന്നെ തയ്യാറാക്കിയ മോഡലുകൾ ഉപയോഗിച്ച് നടത്തുന്ന പ്രസ്തുത പരിപാടി ചന്ദ്രഗിരി സഹോദയ പ്രസിഡന്റ്‌ അബ്ദുള്ള കുഞ്ഞിയും ഉദ്ഘാടനം നിർവഹിച്ചു. വിവിധ സ്കൂൾ അധ്യാപകരും രക്ഷിതാക്കളും പ്രദർശനത്തിൽ പങ്കെടുത്തിരുന്നു . സ്കൂളിലെ പ്രൈമറി മുതൽ ഹൈസ്കൂൾ വരെയുള്ള മുഴുവൻ വിദ്യാർത്ഥികളും ഒരുപോലെ പങ്കെടുത്ത പ്രസ്തുത പരിപാടി ഏറെ വ്യത്യസ്തമായ അനുഭവം നൽകി. മികച്ച പ്രോജെക്ട് അവതരിപ്പിച്ചവർക്ക് സമ്മാനങ്ങൾ നൽകി .
Tags

Post a Comment

0 Comments

Top Post Ad

Below Post Ad