മുള്ളേരിയ (www.evisionnews.in): പുലിഭീതി മാറാതെ അടുക്കത്തൊട്ടിയും പരിസരവും. കഴിഞ്ഞ ചില ദിവസങ്ങളിലായി പുലിയുടെ സാന്നിധ്യം കാണാതെ അല്‍പ്പം ആശ്വാസത്തില്‍ കഴിഞ്ഞിരുന്ന പ്രദേശവാസികളുടെ ഭീതി വീണ്ടും വര്‍ധിച്ചു. ഇന്നലെ രാത്രി അടുക്കത്തൊട്ടിയിലെ ശശിധരന്റെ വീടിന് സമീപം മുള്ളന്‍ പന്നിയെ കടിച്ച് കൊന്ന നിലയില്‍ കാണപ്പെട്ടു. ദിവസങ്ങള്‍ക്ക് മുമ്പ് സമാനമായ രീതിയില്‍ നായയെ കടിച്ചുകൊന്ന സംഭവം ഉണ്ടായതായി പരിസരവാസികള്‍ പറയുന്നു. പുലിയെ കുടുക്കാന്‍ അടുക്കത്തൊട്ടിയില്‍ കൂട് സ്ഥാപിച്ചിരുന്നു. കൂട്ടില്‍ നിന്ന് 20 മീറ്റര്‍ മാറിയാണ് മുള്ളന്‍ പന്നിയെ കടിച്ചുകൊന്ന നിലയില്‍ കാണപ്പെട്ടത്. എന്നാല്‍ പുലി കൂടിന് സമീപത്ത് എത്താത്തതിനാല്‍ സമീപവാസികള്‍ ഭീതിയിലാണ്. വിവരമറിഞ്ഞ് വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി.
അടുക്കത്തൊട്ടിയില്‍ പുലി; മുള്ളന്‍ പന്നിയെ കടിച്ചുകൊന്നു
17:12:00
0

Tags
Post a Comment
0 Comments