ചട്ടഞ്ചാല്‍: മുനമ്പം വിഷയത്തില്‍ സര്‍ക്കാര്‍ നിസംഗ വെടിഞ്ഞ് ഉടന്‍ ശാശ്വത പരിഹാരം കാണണമെന്ന് മുസ്്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. കോവിഡ് മഹാമാരി കാലത്ത് ടാറ്റാ കോവിഡ് ആശുപത്രിക്ക് എം.ഐ.സിയുടെ ഭൂമി കൈമാറ്റം ചെയ്തത് ഏതു രീതിയിലാണോ ആ രീതിയില്‍ മുനമ്പം വിഷയത്തിലും പരിഹാരം കാണാന്‍ സര്‍ക്കാര്‍ തയാറാവണം. ചട്ടഞ്ചാല്‍ മേഖലാ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
എയ്യളയില്‍ നിന്നാരംഭിച്ച പദയാത്ര ബേന്റ്‌മേളയോടെ നൂറുകണക്കിന് പ്രവര്‍ത്തകര്‍ തൂവെള്ള, ഹരിത വസ്ത്രം ധരിച്ച് അണിനിരന്ന ജാഥ ചട്ടഞ്ചാല്‍ ബി.കെ ഇബ്രാഹിം ഹാജി നഗറില്‍ സമാപിച്ചു. സ്വാഗതം സംഘം ട്രഷറര്‍ ബി.യു അബ്ദുറഹിമാന്‍ ഹാജി പതാക ഉയര്‍ത്തി. പൊതുസമ്മേളനം മുസ്്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ്് കല്ലട്ര മാഹിന്‍ ഹാജി ഉദ്ഘാടനം ചെയ്തു.
സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ഹുസൈനാര്‍ തെക്കില്‍ അധ്യക്ഷത വഹിച്ചു. വര്‍ക്കിംഗ് കണ്‍വീനര്‍ റഊഫ് ബായിക്കര സ്വാഗതം പറഞ്ഞു. വിവിധ പാര്‍ട്ടികളില്‍ നിന്ന് മുസ്്‌ലിം ലീഗിലേക്ക് കടന്നുവന്നവര്‍ക്ക് കെ.എം ഷാജി അംഗത്വം നല്‍കി. മുസ്്‌ലിം ലീഗ് ജില്ലാ സെക്രട്ടറിമാരായ എ.ബി ശാഫി, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, പഞ്ചായത് പ്രസിഡന്റ്് അബ്ദുല്‍ ഖാദര്‍ കളനാട്, ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍ തെക്കില്‍, മുഹമ്മദ് കുഞ്ഞി പെരുമ്പള, കെ.ടി നിയാസ്, അഫ്‌സല്‍ സിസിളു, അന്‍വര്‍ കോളിയടുക്കം, അബുബക്കര്‍ കടാങ്കോട്, അബൂബക്കര്‍ കണ്ടത്തില്‍, അബ്ദുല്ലക്കുഞ്ഞി മാവളപ്പ്, ഇബ്രാഹിം തുരുത്തി, ടിടി അഷ്‌റഫ്,ജാഥ ക്യാപ്റ്റന്‍ അബു മാഹിനബാദ്, അന്‍സാരി മീത്തല്‍, അബ്ദുല്‍ ഖാദര്‍ കണ്ണമ്പള്ളി തെക്കില്‍, മുഹമ്മദ് ബാരിക്കാട്, മജീദ് എയ്യള, കരീം ബേവിഞ്ച, അബ്ദുറഹിമാന്‍ മാച്ചിപ്പുറം സാദിഖ് ആലംപാടി, ഹൈദര്‍ കുന്നാറ, ടി.ഡി ഗഫൂര്‍ സംബന്ധിച്ചു.
Post a Comment
0 Comments