സുള്ള്യ: ദുഗലഡ്ക സയ്യിദ് ഫഖ്റുദ്ധീന്‍ തങ്ങള്‍ 21-ാം ആണ്ടുനേര്‍ച്ചയുംജംഇയ്യത്തു തര്‍ബിയത്തില്‍ ബുഖാരിയ്യയുടെ 31-ാം വാര്‍ഷിക ഖുതുബിയത്തും 28, 29, 30ന് സുള്ള്യ ദുഗലഡ്ക ഹാമിദാബാദില്‍ നടക്കും. 27ന് ജുമുഅ നിസ്‌കാരനാന്തരം മഖാം സിയാറത്തിന് സമസ്ത കേന്ദ്ര മുശാവറ മെമ്പര്‍ മാഹിന്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് ഖുര്‍ആന്‍ ഖത്തം പാരായണം. തുടര്‍ന്ന് ജാമിഅഃ ബുഖാരിയ്യ അറബിയ്യയിലെ വിദ്യാര്‍ഥി ഫെസ്റ്റ് നടക്കും.
28ന് രാവിലെ 9.30ന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തും. 10ന്് ആണ്ട് അനുസ്മരണ സമ്മേളനം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ അധ്യക്ഷത വഹിക്കും. അഡ്വ. ഹനീഫ് ഹുദവി ദേലമ്പാടി മുഖ്യപ്രഭാഷനം നടത്തും. രാത്രി 7.30ന് ഹനീഫ് നിസാമി മൊഗ്രാല്‍ മതപ്രഭാഷണം നടത്തും.
29ന് വൈകിട്ട്് 5ന് സയ്യിദ് ഫഖ്റുദ്ധീന്‍ തങ്ങള്‍ സ്മാരക കവാടത്തിന്റെ ഉദ്ഘാടനം കര്‍ണാടക സ്പീക്കര്‍ യു.ടി ഖാദര്‍ നിര്‍വഹിക്കും. രാത്രി 7.30ന് നൂറേ അജ്മീര്‍ മജ്‌ലിസിന് വലിയുദ്ധീന്‍ ഫൈസി വാഴക്കാട് നേതൃത്വം നല്‍കും. 30ന് രാത്രി 9ന് മഖാമില്‍ ഖത്തം ദുആ. 10ന് സമാപന പൊതുസമ്മേളനം സയ്യിദ് ഫസല്‍ ഹാമിദ് കോയമ്മ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ നടുവണ്ണൂര്‍ അധ്യക്ഷത വഹിക്കും. കീച്ചേരി അബ്ദുള്‍ ഗഫൂര്‍ മൗലവി മുഖ്യപ്രഭാഷണം നടത്തും. അബൂ ഹന്നത് കുഞ്ഞു മുഹമ്മദ് മൗലവി, ബഷീര്‍ ഫൈസി അല്‍ഹാമിദി പ്രഭാഷണം നടത്തും. രാത്രി 12ന് ഖുതുബിയത്തിന് സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ നേതൃത്വം നല്‍കും. സുബ്ഹി നിസ്‌കാരനാന്തരം നടക്കുന്ന അന്നദാനത്തോടെ പരിപാടി സമാപിക്കും.
വിവിധ ദിവസങ്ങളിലായി സയ്യിദ് ഖമറുദ്ധീന്‍ തങ്ങള്‍, സയ്യിദ് ആശിഖ് തങ്ങള്‍, സയ്യിദ് ജലാലുദ്ധീന്‍ തങ്ങള്‍, സയ്യിദ് ശറഫുദ്ധീന്‍ തങ്ങള്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍, സയ്യിദ് ബാതിശ തങ്ങള്‍, സയ്യിദ് സൈഫുല്ല തങ്ങള്‍, സയ്യിദ് നുഅമാന്‍ തങ്ങള്‍, സയ്യിദ് സജീര്‍ തങ്ങള്‍, സയ്യിദ് ഉമൈര്‍ തങ്ങള്‍, ഹാഫിസ് ശിഹാബ് ദാരിമി ബെളിഞ്ച, സംഗേഷ് അബ്ദുറഹ്്മാന്‍, ഖത്തര്‍ ഇബ്രാഹിം ഹാജി മണ്ടക്കോല്‍, കെ.എം മുഹമ്മദ് യുസുഫ് (റിട്ട. ജഡ്ജ്), യു.ടി സുല്‍ഫികര്‍, അബ്ദുല്‍ ലത്തീഫ് ഗുരുപുര, ടി.എം സഈദ് ഫിര്‍ദൗസ് ലക്ഷ്മിശ്വര, സിക്കന്ദര്‍ ലക്ഷ്‌മേശ്വര, ആബിദ് ലക്ഷ്‌മേശ്വര, അബ്ദുല്ല ഹാജി പള്ളത്തൂര്‍, അബ്ദുറഹ്മാന്‍ ഹാജി കൊളഞ്ചികൊടി, ഹുസൈന്‍, ഡി. ഹംസ, സി.എ മുഹമ്മദ് കുഞ്ഞി ഹാജി, മുഹമ്മദ് ആരിഫ്, സുപ്രീം അഹമ്മദ്, അബ്ദുല്ല ഹാജി ഐവര്‍നാട്, ഡി.എം ശരീഫ് സംബന്ധിക്കും.
Post a Comment
0 Comments