Type Here to Get Search Results !

Bottom Ad

'പട്ടി' പരാമർശം; കൃഷ്ണദാസിന് സിപിഐഎമ്മിൻ്റെ രൂക്ഷവിമർശനം



മാധ്യമങ്ങൾക്കെതിരെ നടത്തിയ ‘പട്ടി’ പരാമർശത്തിൽ സംസ്ഥാന സമിതി അംഗം എൻഎൻ കൃഷ്ണദാസിനെതിരെ സിപിഐഎമ്മിൻ്റെ രൂക്ഷവിമർശനം. പരാമർശത്തിലൂടെ മുഴുവൻ മാധ്യമങ്ങളെയും പാർട്ടിക്കെതിരാക്കിയെന്ന് ജില്ലാ സെക്രട്ടേറിയറ്റിൽ നേതാക്കൾ വിമർശിച്ചു. പാർട്ടി ഇടപെട്ടിട്ടും പ്രതികരണം തിരുത്താൻ കൃഷ്ണദാസ് തയാറായില്ലെന്നും വിമർശനമുണ്ടായി. യോഗത്തിൽ പെട്ടി വിഷയവും ചർച്ചയായി.

പാർട്ടിയുമായി ഇടഞ്ഞുനിന്ന സിപിഐഎം നേതാവ് അബ്ദുൽ ഷുക്കൂറിനെ അനുനയിപ്പിച്ച ശേഷമായിരുന്നു എൻഎൻ കൃഷ്ണദാസിന്റെ ‘പട്ടി’ പരാമർശം. “സിപിഐഎമ്മിൽ പൊട്ടിത്തെറിയെന്ന് കൊടുത്തവർ ലജ്ജിച്ച് തലതാഴ്ത്തുക. രാവിലെ മുതൽ ഇപ്പോൾ വരെ ഇറച്ചിക്കടയുടെ മുന്നിൽ പട്ടി നിൽക്കുന്നതുപോലെ ഷുക്കൂറിന്റെ വീടിന് മുന്നിൽ നിന്നവർ തലതാഴ്ത്തുക. ഞാൻ ഇഷ്ടമുള്ളിടത്തോക്കെ പോകും. നിങ്ങളോട് പറയേണ്ടതില്ല. നിങ്ങൾ ആരാണ്. പാലക്കാടെ ഏത് വീട്ടിലും എനിക്ക് പോകാം”- എന്നായിരുന്നു കൃഷ്ണദാസ് പറഞ്ഞത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad