Type Here to Get Search Results !

Bottom Ad

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' ബിൽ ഇന്ന് ലോക്സഭയില്‍; പാസാക്കാൻ വേണ്ടത് മൂന്നിൽ രണ്ട് ഭൂരിപക്ഷം


ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ല് ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും. കേന്ദ്ര നിയമ മന്ത്രി അര്‍ജുന്‍ റാം മേഘവാള്‍ ബില്ലുകള്‍ അവതരിപ്പിക്കും. 2 ബില്ലുകളാണ് അവതരിപ്പിക്കുക. ലോകസഭ -നിയമസഭ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താനുള്ള 129 ആം ഭേദഗതി ബില്ല്, നിയമസഭകളുള്ള മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളില്‍ ഒരേസമയം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ബില്ല് എന്നിവയാണ് അവതരിപ്പിക്കുക.

ബില്ലിനെ ശക്തമായി എതിര്‍ക്കുമെന്നതാണ് പ്രതിപക്ഷ നിലപാട്. കോൺഗ്രസ് എംപിമാർക്ക് വിപ്പ് നല്കിയിട്ടുണ്ട്. എംപിമാരുടെ യോഗം രാവിലെ നടക്കും. ബില്ല് ഭരണ ഘടന വിരുദ്ധമെന്നും, ഫെഡറല്‍ വ്യവസ്ഥയെ തകര്‍ക്കുന്നത് എന്ന് മടക്കം ബില്ലിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ കടുത്ത എതിര്‍പ്പ് ഉന്നയിച്ചിരുന്നു. ബില്ല് സംയുക്ത പാര്‍ലമെന്ററി സമിതിക്ക് വിടാന്‍ തയ്യാറെന്ന് ഭരണപക്ഷം അറിയിച്ചിട്ടുണ്ട്.

ബില്‍ പാസാകാന്‍ കടമ്പകള്‍ ഏറെയാണ്. ഭരണഘടന ഭേദഗതി അംഗീകരിക്കാന്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. സംസ്ഥാനങ്ങളുടെ പിന്തുണയും ഉറപ്പാക്കേണ്ടതുണ്ട്. ഇപ്പോഴത്തെ സംഖ്യയില്‍ എന്‍ഡിഎക്ക് ഒറ്റക്ക് ബില്‍ പാസാക്കാനാവില്ല. പ്രതിപക്ഷ പാര്‍ട്ടികളുടെ കൂടി സഹകരണം ഇക്കാര്യത്തില്‍ വേണ്ടി വരും.

ബില്ലിൻ്റെ പകർപ്പ് പുറത്തുവന്നിയിട്ടുണ്ട്. 8 പേജുള്ള ബില്ലാണ് ലോക്സഭയിൽ അവതരിപ്പിക്കുന്നത്. ഭരണഘടനയുടെ 82, 83, 172, 327 എന്നീ അനുച്ഛേദങ്ങളിലാണ് ഭേദഗതി വരുത്തുന്നത്. ആകെ 17 ഭേദഗതികളാണ് നിശ്ചയിച്ചിരിക്കുന്നത്‌. ഏതെങ്കിലും നിയമസഭയിൽ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരം ഉണ്ടാകും. കേന്ദ്രഭരണപ്രദേശങ്ങൾക്കായി പ്രത്യേക ബില്ലും ഇന്നവതരിപ്പിക്കും.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad