കാസര്‍കോട്: പെര്‍ള ടൗണില്‍ വന്‍ തീപിടിത്തം. ഒമ്പതു കടകള്‍ കത്തിനശിച്ചു. ശനിയാഴ്ച അര്‍ദ്ധരാത്രിയാണ് തീപിടിത്തമുണ്ടായത്. കാസര്‍കോട്, ഉപ്പള, കാഞ്ഞങ്ങാട്, കുറ്റിക്കോല്‍ എന്നിവിടങ്ങളില്‍ നിന്നും ആറു യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. പെര്‍ള ടൗണിലെ ബി ഗോപിനാഥ പൈയുടെ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിലെ പെയിന്റ് കട, ഫാന്‍സി കട, ഓട്ടോമൊബൈല്‍ സ്‌പെയര്‍ പാര്‍ട്‌സ് ഷോപ്പ്, ഗോപിക ടെക്‌സ്‌റ്റൈല്‍സ് വസ്ത്രാലയം, എ.കെ.എം വെജിറ്റബിള്‍ കട, ജ്യൂസ് കട തുടങ്ങിയവ പൂര്‍ണമായും കത്തിനശിച്ചു.
ശനിയാഴ്ച അര്‍ദ്ധരാത്രി 12 മണിയോടെ തീ പിടിക്കുന്നത് കണ്ട നാട്ടുകാരാണ് ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചത്. കെട്ടിടത്തിലെ പെയിന്റ് കടക്കാണ് ആദ്യം തീ പിടിച്ചത്. പിന്നീട് മറ്റു കടകളിലേക്ക് പടരുകയായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണം എന്ന് സംശയിക്കുന്നു. ഫയര്‍ ഓഫീസര്‍ ഹര്‍ഷയുടെ നേതൃത്വത്തില്‍ കാസര്‍കോട് നിന്ന് രണ്ട് യൂണിറ്റും ഉപ്പളില്‍ നിന്ന് രണ്ട് യൂണിറ്റും കാഞ്ഞങ്ങാട് കുറ്റിക്കോല്‍ എന്നിവിടങ്ങളില്‍ നിന്ന് ഓരോ യൂണിറ്റും ഫയര്‍ഫോഴ്‌സ് എത്തിയാണ് ഞായറാഴ്ച ആറരയോടെ തീ കെടുത്താന്‍ കഴിഞ്ഞത്.
Post a Comment
0 Comments