ദുബൈ: 2025 ജനുവരി 1 മുതല്‍ അല്‍ അവീര്‍ സ്ട്രീറ്റിനും ഷാര്‍ജക്കും ഇടയിലുള്ള എമിറേറ്റ്സ് റോഡില്‍ വൈകുന്നേരം 5:30 മുതല്‍ രാത്രി 8 വരെ ട്രക്കുകള്‍ നിരോധിക്കും. റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയും (ആര്‍ടിഎ) ദുബായ് പോലീസും തിങ്കളാഴ്ചയാണ് നിയന്ത്രണം പ്രഖ്യാപിച്ചത്. 2025 ജനുവരി 1 മുതല്‍ പുതിയ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരും.
എമിറേറ്റ്‌സ് റോഡില്‍ അല്‍ അവീര്‍ സ്ട്രീറ്റിനും ഷാര്‍ജയ്ക്കും ഇടയിലുള്ള ഭാഗത്താണ് ട്രക്കുകള്‍ക്ക് ഗതാഗത നിയന്ത്രണമുള്ളത്. ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായാണ് ദുബൈ റോഡ് ഗതാഗത അതോറിറ്റിയുടെ തീരുമാനം. റോഡ് സുരക്ഷ കൂടി കണക്കിലെടുത്താണ് തീരുമാനമെന്ന് അതോറിറ്റി അറിയിച്ചു.
2024 ഏപ്രിലില്‍, നഗരത്തിലെ മറ്റൊരു പ്രധാനപാതയായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ രാവിലെയും വൈകുന്നേരവും തിരക്കേറിയ സമയങ്ങളില്‍ വിപുലീകരിച്ച ട്രക്ക് ചലന നിരോധനം ആര്‍ടിഎ നടപ്പാക്കാന്‍ തുടങ്ങിയിരുന്നു. ഇതാണ് എമിറേറ്റ്സ് റോഡിലേക്കു കൂടി വ്യാപിപ്പിച്ചത്. വിവിധ താമസമേഖലകളിലേക്കും ട്രക്കുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
Post a Comment
0 Comments