കാസര്‍കോട്: അബ്ദുല്‍ സലാം കൊലക്കേസില്‍ പ്രതികളായ ആറു പ്രതികള്‍ക്കും കോടതി ജീവപര്യന്തം തടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പേരാലിലെ അബ്ദുല്‍ സലാമിനെ കഴുത്തറുത്ത് കൊന്ന് കേസിലാണ് വിധി. കൂടാതെ മറ്റ് വകുപ്പുകള്‍ അനുസരിച്ച് അഞ്ച് വര്‍ഷം മുതല്‍ ഏഴ് വര്‍ഷം വരെ കഠിന തടവുകള്‍ക്കും ശിക്ഷിച്ചിട്ടുണ്ട്.
കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മാങ്ങാമുടി സിദ്ദീഖ് എന്ന സിദ്ദീഖ് (39), ഉമര്‍ ഫാറൂഖ് (29), സഹീര്‍ (32), നിയാസ് (31), ലത്തീഫ് പെര്‍വാഡ് (36), ഹരീഷ് (29), ലത്തീഫ് മാളിയങ്കര (32) എന്നിവരെയാണ് കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് ജഡ്ജ് കെ പ്രിയ ശിക്ഷ വിധിച്ചത്. ആറ് പ്രതികളെയും കോടതി കഴിഞ്ഞ ദിവസം കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു.
Post a Comment
0 Comments