Type Here to Get Search Results !

Bottom Ad

ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐ പ്രതിഷേധം; കേരള സര്‍വകലാശാലയില്‍ സംഘര്‍ഷം


ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരള സര്‍വകലാശാലയില്‍ എസ്എഫ്‌ഐ പ്രതിഷേധം. സംസ്‌കൃത ഡിപ്പാര്‍ട്ട്‌മെന്റ് സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ സെമിനാര്‍ ഉദ്ഘാടനത്തിനെത്തിയ ഗവര്‍ണര്‍ക്കെതിരെയാണ് പ്രതിഷേധം. സെനറ്റ് ഹാളിന് പുറത്തെ എസ്എഫ്‌ഐയുടെ പ്രതിഷേധം പൊലീസ് തടഞ്ഞത് സംഘര്‍ഷത്തില്‍ കലാശിച്ചു.

യൂണിവേഴ്സിറ്റി ക്യാമ്പസിന്റെ ഗേറ്റ് മറികടക്കാന്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെയാണ് ഉന്തും തള്ളുമുണ്ടായത്. അതേസമയം പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യാതെ പൊലീസ് വിട്ടയച്ചതില്‍ ഗവര്‍ണര്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ടാണ് ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധമുണ്ടായത്.

പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് പൊലീസ് എസ്എഫ്‌ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തുനീക്കിയത്. സെനറ്റ് ഹാളിന്റെ വാതിലുകളും ജനലുകളുമൊക്കെ അധികൃതര്‍ അടച്ചിട്ടു. വി സി നിയമനത്തില്‍ ഗവര്‍ണര്‍ ഏകപക്ഷീയമായ നിലപാടെടുത്തെന്നാണ് എസ്എഫ്‌ഐയുടെ ആക്ഷേപം.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad