ചട്ടഞ്ചാല്‍: മേഖല പദയാത്രയും രാഷ്ട്രീയ വിശദീകരണ സമ്മേളനവും നവംബര്‍ 30ന് ചട്ടഞ്ചാലില്‍ നടത്താന്‍ ചട്ടഞ്ചാല്‍ ടൗണ്‍ ലീഗ് ഓഫീസില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി ഉദ്ഘാടനം ചെയ്യും. പരിപാടി വിജയിപ്പിക്കുന്നതിനു വിപുലമായ സംഘാടക സമിതിക്ക് രൂപം നല്‍കി. മുസ്ലിം ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി അംഗം ഹുസൈനാര്‍ തെക്കില്‍ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ടിഡി കബീര്‍ തെക്കില്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിയു അബ്ദുറഹിമാന്‍ ഹാജി, മുസ്ലിം യൂത്ത് ലീഗ് ഉദുമ നിയോജക മണ്ഡലം പ്രസിഡന്റ്് റഊഫ് ബായിക്കര, ട്രഷറര്‍ മൊയ്തു തൈര, അബ്ദുല്ല കുഞ്ഞി മാവളപ്പ്, ടിടി അഷ്‌റഫ്, അബു മാഹിനബാദ്, ഇബ്രാഹിം തുരുത്തി, മുഹമ്മദ് ബാരിക്കാട്, അന്‍സാരി മീത്തല്‍, കരീം ബേവിഞ്ച, സലാം ബാഡൂര്‍, സുലൈമാന്‍ കെ എം, അഹമ്മദലി മൗവ്വല്‍, അബ്ദുറഹിമാന്‍ മാച്ചിപ്പുറം, ഹൈദര്‍ കുന്നാറ, ഗഫൂര്‍ ടിഡി, സിറാര്‍ അബ്ദുല്ല, സാദിഖ് ആലംപാടി, നജീബ് ടിഎം പ്രസംഗിച്ചു.
സംഘാടക സമിതി: ടി.ഡി കബീര്‍ തെക്കില്‍ (ചെയര്‍), ഹുസൈനാര്‍ തെക്കില്‍ (ജന. കണ്‍), ബി.യു അബ്ദുല്‍ റഹിമാന്‍ ഹാജി (ട്രഷ), മജീദ് എയ്യള (വര്‍ക്കിംഗ് ചെയര്‍), റഊഫ് ബായിക്കര (വര്‍ക്കിംഗ് കണ്‍), വളണ്ടിയര്‍ കമ്മിറ്റി: സലാം ബാഡൂര്‍ (ചെയര്‍), സുലൈമാന്‍ കെഎം (കണ്‍), പ്രചാരണ കമ്മിറ്റി: ഹൈദര്‍ കുന്നാറ (ചെയര്‍), സിറാര്‍ അബ്ദുല്ല (കണ്‍), അബു മാഹിനബാദ് (ജാഥ ക്യാപ്റ്റന്‍).
Post a Comment
0 Comments