Type Here to Get Search Results !

Bottom Ad

വാര്‍ഡ് വിഭജനം; തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സി.പി.എം ഗൂഢാലോചനയെന്ന് മുസ്ലിം ലീഗ്


കാസര്‍കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി വാര്‍ഡ് വിഭജന പ്രവര്‍ത്തനങ്ങള്‍ ഏകപക്ഷീയമാക്കി തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സി.പി.എം ശ്രമിക്കുകയാണെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി യോഗം കുറ്റപ്പെടുത്തി. വാര്‍ഡ് വിഭജന ത്തിന് ചുമതല പ്പെട്ട ഉദ്യോഗ സ്ഥരെ ഭീഷണി പ്പെടുത്തിയും സ്ഥലം മാറ്റിയും വരുതിയിലാക്കാന്‍ ശ്രമം നടക്കു കയാണ്. ജനാധിപത്യ സംവിധാനങ്ങളെ അട്ടിമറിക്കാനുള്ള ശ്രമം അവ സാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ജില്ലയില്‍ മുസ്ലിം ലീഗ്, പോഷക സംഘടന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിനും സംഘടന സംവിധാനം വാര്‍ഡ്തലത്തില്‍ ശാസ്ത്രീയമായി ചിട്ടപ്പെടുത്തുന്നതിനുമായി ജില്ലയിലെ മുഴുവന്‍ വാര്‍ഡുകളിലും ഡിസംബര്‍ ഒന്നു മുതല്‍ 31 വരെ ലീഗ് സഭകള്‍ നടത്താനും യോഗം തീരുമാനിച്ചു. ലീഗ് സഭ കളില്‍ മുസ്ലിം ലീഗിന്റെയും പോഷക സംഘടനകളുടെയും മുഴുവന്‍ പ്രവര്‍ത്തകരും സംബന്ധിക്കും.

യോഗത്തില്‍ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റായിരുന്ന എം.ബി യൂസുഫിന്റെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തുകയും പ്രത്യേക പ്രാര്‍ഥന സദസ് സംഘടിപ്പിക്കുകയും ചെയ്തു. തളങ്കര മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി ഇമാം ഹാഫിള് അബ്ദുല്‍ ബാസിത്ത് പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി.

സി.ടി അഹമ്മദലി, വി.കെ.പി ഹമീദലി, പി.എം മുനീര്‍ ഹാജി, എ.കെ.എം അഷ്റഫ് എം.എല്‍.എ, കെ.ഇ.എ ബക്കര്‍, എ.എം കടവത്ത്, എം. അബ്ബാസ്, എ.ബി ശാഫി, അബ്ദുള്ള കുഞ്ഞി ചെര്‍ക്കള, ഹാരിസ് ചൂരി, അസീസ് മരിക്കെ, മാഹിന്‍ കേളോട്ട്, കല്ലട്ര അബ്ദുല്‍ ഖാദര്‍, പി.കെ.സി റൗഫ് ഹാജി, എ.കെ ആരിഫ്, കെ.ബി മുഹമ്മദ് കുഞ്ഞി, കെ.കെ ബദ്‌റുദ്ധീന്‍, സത്താര്‍ വടക്കുമ്പാട്, എം.സി ഖമറുദ്ധീന്‍, സി.എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി, ഹാജി അബ്ദുള്ള ഹുസൈന്‍, ബേര്‍ക്ക അബ്ദുള്ള കുഞ്ഞി ഹാജി, കെ. ശാഫി ഹാജി ആദൂര്‍, പി.എച്ച് അബ്ദുല്‍ ഹമീദ് ഹാജി മച്ചമ്പാടി, എസി അത്താഉള്ള, ടിപി കുഞ്ഞബ്ദുള്ള ഹാജി,കെ.എം അബ്ദുല്‍ റഹ്മാന്‍, ഇ.ഐ അബ്ദുല്‍ ജലീല്‍, കെ.എം ബഷീര്‍, അബ്ദുല്‍ റസാഖ് തായലക്കണ്ടി, ബി.കെ അബ്ദുല്‍ ഖാദര്‍, സെഡ്.എ കയ്യാര്‍, ഇബ്രാഹിം മുണ്ട്യത്ത ടുക്ക,സിഎച്ച് ഹുസൈനാര്‍, പി.എം ഫാറൂഖ്, അന്‍വര്‍ കോളിയടുക്കം, ഗോള്‍ഡന്‍ മൂസ കുഞ്ഞി, അന്‍വര്‍ ചേരങ്കൈ, എ.സി.എ ലത്തീഫ്, എം.ടി അബ്ദുല്‍ ജബ്ബാര്‍, പി.കെ അബ്ദുല്‍ ലത്തീഫ്, എഎ. ജലീല്‍, അബ്ദുല്‍ കരീം കോളിയാട്, എം.എം മുഹമ്മദ് കുഞ്ഞി, ഖാദര്‍ പാലോത്ത്, അഷ്‌റഫ് പള്ളിക്കണ്ടം, അഷ്റഫ് എടനീര്‍, കെ.പി മുഹമ്മദ് അഷ്റഫ്, അസീസ് കളത്തൂര്‍, സഹീര്‍ ആസിഫ്, അനസ് എതിര്‍ത്തോട്, സവാദ് അംഗഡിമൊഗര്‍, എ. അഹമ്മദ് ഹാജി, ഷാഹിന സലീം, കാപ്പില്‍ മുഹമ്മദ് പാഷ, എ.പി ഉമ്മര്‍, സി. മുഹമ്മദ് കുഞ്ഞി, ഇ. അബൂബക്കര്‍ ഹാജി, അഡ്വ: പി.എ ഫൈസല്‍ പ്രസംഗിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad