യൂട്യൂബ് നോക്കി ഇസിജിയെടുത്ത ആശുപത്രി അറ്റന്റര്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വൈറല്‍. രാജസ്ഥാനിലെ ജോധ്പൂരിലാണ് സംഭവം നടന്നത്. യൂട്യൂബ് ട്യൂട്ടോറിയല്‍ നോക്കിയായിരുന്നു അറ്റന്റര്‍ ഇസിജിയെടുത്തത്. സംഭവത്തിന്റെ വീഡിയോ വൈറലായതിന് പിന്നാലെ രൂക്ഷ വിമര്‍ശനമാണ് ആശുപത്രിയ്‌ക്കെതിരെ ഉയരുന്നത്.
രാജസ്ഥാന്‍ ജോധ്പൂരിലെ പട്ടോവയിലെ സാറ്റലൈറ്റ് ആശുപത്രിയിലാണ് സംഭവം നടന്നത്. യൂട്യൂബ് നോക്കി ഇസിജിയെടുക്കുന്ന യുവാവിനോട് അറിയാവുന്ന ആരെയെങ്കിലും എത്തിക്കാന്‍ രോഗിയും ബന്ധുക്കളും ആവര്‍ത്തിച്ചിട്ടും ഫലമുണ്ടായില്ല. സംഭവത്തിന്റെ വീഡിയോ പകര്‍ത്തുന്നുണ്ടെന്ന് അറിഞ്ഞിട്ടും യുവാവ് പിന്‍മാറിയില്ല.
ദീപാവലി ആഘോഷങ്ങളെ തുടര്‍ന്ന് ആശുപത്രി ജീവനക്കാര്‍ കുറവായിരുന്നെന്നും അതിനാലാണ് താന്‍ യൂട്യൂബ് നോക്കി ഇസിജി എടുത്തതെന്നുമാണ് അറ്റന്റര്‍ നല്‍കിയ മറുപടി. ആശുപത്രിയില്‍ മെഡിക്കല്‍ പ്രോട്ടോക്കോളിന്റെ കനത്ത ലംഘനമാണ് നടന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഉടന്‍ നടപടി സ്വീകരിക്കുമെന്നും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ അറിയിച്ചു.
Post a Comment
0 Comments