Type Here to Get Search Results !

Bottom Ad

വീട് കുത്തിത്തുറന്ന് കവര്‍ച്ച; 5.5 പവന്‍ സ്വര്‍ണവും പണവും കവര്‍ന്നു


മഞ്ചേശ്വരം: മണ്ണംകുഴി ഫിര്‍ദൗസ് നഗറില്‍ വീട്ടില്‍ കവര്‍ച്ച. വീടിന്റെ മുന്‍വശത്തെ വാതില്‍ കുത്തിത്തുറന്ന് അകത്ത് കടന്ന മോഷ്ടാക്കള്‍ അഞ്ചര പവന്‍ സ്വര്‍ണവും 15,000 രൂപയുമാണ് കവര്‍ന്നത്. പ്രവാസിയായ സലാല ഇബ്രാഹിമിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വീട്ടുകാര്‍ കഴിഞ്ഞ ദിവസം ബന്ധുവീട്ടില്‍ പോയിരുന്നു. ശനിയാഴ്ച രാവിലെ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്നതായി അറിഞ്ഞത്. എല്ലാം വാരിവലിച്ചിട്ട നിലയിലായിരുന്നു. മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്. കാസര്‍കോട്, മഞ്ചേശ്വരം ഭാഗങ്ങളില്‍ അടുത്ത കാലത്തായി കവര്‍ച്ചകള്‍ വര്‍ധിച്ചു വരികയാണ്. വീടുകളില്‍ മാത്രമല്ല, ക്ഷേത്രങ്ങള്‍ അടക്കമുള്ള ആരാധനാലയങ്ങളിലും മോഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ സംഭവങ്ങള്‍ പ്രദേശവാസികളില്‍ വലിയ ഭീതി പരത്തിയിരിക്കുകയാണ്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad